സ്വർണത്തിൽ പൊതിഞ്ഞ ബർഗർ; വിലകേട്ടാൽ ആരും വാപൊളിച്ചുപോകും!

0

ബർഗർ ഇഷ്ടമില്ലാത്തവരായി നമുക്കിടയിൽ വിരലിലെണ്ണാവുന്നവരെ കാണുകയുള്ളു. അത്രകണ്ട് ബർഗർ നമ്മുടെ ഭക്ഷണ ശീലങ്ങളിൽ ഇടം നേടിക്കഴിഞ്ഞു. ഫാസ്റ്റ്ഫുഡ് വിപണിയിലെ ഏറ്റവും പ്രധാനഭക്ഷണവും ബര്‍ഗറാണ്. ഫാസ്റ്റഫുഡാണെങ്കിലും ഇതിനൊട്ടേറെ പോഷക ഗുണങ്ങളുമുണ്ട്.

എന്നാല്‍ കൊളംബിയയിലെ ഓറോ മക് കോയി എന്ന റസ്‌റ്റൊരന്റിലെ ബർഗർ ഒരു കിടിലൻ വെറൈറ്റി ബർഗർ തന്നെയാണ്. പതിവ് ചീസും, സോസും, പച്ചക്കറികളും ചിക്കനും മുട്ടയുമൊക്കെ ചേർന്ന ബർഗറിൽ നിന്ന് വ്യത്യസ്തമാണിത്. ബര്‍ഗറിനെ പൊതിയുന്ന ലെയര്‍ ഇരുപത്തിനാല് കാരറ്റ് സ്വര്‍ണമാണ്. 200000 കൊളംബിയൻ പെസോസാണ് ബർഗറിന്റെ വില, ഇന്ത്യൻ കറൻസി 4000 രൂപയ്ക്ക് മുകളിൽ.

മക് കോയി റസ്‌റ്റോന്റ് ഈ വ്യത്യസ്തമായ ബര്‍ഗര്‍ നല്‍കിത്തുടങ്ങിയത് നവംബര്‍ 27 മുതലാണ്. സ്വർണം കൂടാതെ ഡബിൾ മീറ്റും കാരമലൈസ്ഡ് ബീക്കണും ഡബിൾചീസും നിറച്ച് ബർഗർ എന്നാണ് റസ്‌റ്റോറന്റുകാരുടെ പരസ്യ വാചകം. പരസ്യംകണ്ട് നിരവധിപേരാണ് റസ്റ്റോറന്റിലേക്ക് എത്തുന്നത്. നിരവധിപ്പേരാണ് പരസ്യ വീഡിയോ കണ്ടുകഴിഞ്ഞത്.