അറുപതാം വയസില്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്‌നിക് വിവാഹിതനായി

0

മുൻ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മുകുള്‍ വാസ്‌നിക് വിവാഹിതനായി. ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സ്വകാര്യചടങ്ങായി നടത്തിയ വിവാഹത്തിലാണ് അറുപത് കാരനായ മുകുള്‍ വാസ്‌നിക് ദീര്‍ഘകാല സുഹൃത്തായിരുന്ന രവീണ ഖുറാനയെ ജീവിത സഖിയാക്കിയത്. .

കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്ത്, അഹമ്മദ് പട്ടേല്‍, ആനന്ദ് ശര്‍മ, അംബിക സോണി തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടാണ് വിവാഹ ചിത്രങ്ങള്‍ പുറത്തുവിട്ടത്. രണ്ടാം യുപിഎ സര്‍ക്കാരില്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രിയായിരുന്നു മുകുള്‍ വാസ്‌നിക്. മഹാരാഷ്ട്രയിലെ പ്രമുഖ നേതാവായിരുന്ന ബാലകൃഷ്ണ വാസ്‌നികിന്റെ മകനാണ്.