പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം; കുറഞ്ഞ പ്രായം 16 ആക്കേണ്ടതില്ലെന്ന് നിയമ കമ്മീഷൻ

0

ന്യൂഡൽഹി: പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെടാനുള്ള പ്രായപരിധിയിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് കേന്ദ്ര നിയമ കമ്മീഷൻ. പോക്സോ നിയമപ്രകാരമുള്ള പ്രായപരിധി 18-ൽ നിന്ന് 16 ആക്കി മാറ്റണമെന്ന് കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. എന്നാൽ പോക്സോ നിയമത്തിൽ നിഷ്ക്കർഷിക്കുന്ന പ്രായപരിധിയിൽ ഭേദഗതി വേണ്ടെന്നാണ് നിലവിലെ നിലപാട്.

കൗമാരപ്രണയത്തിനിടെ 16നും 18നും ഇടയ്ക്ക് പ്രായമുള്ള പെൺകുട്ടി ശാരീരിക ബന്ധത്തിന് മൗനാനുവാദം നൽകിയിട്ടുണ്ടെങ്കിൽ പോക്സോ നിയമത്തിലെ 10 വർഷമെന്ന കുറഞ്ഞ ശിക്ഷയേക്കാൾ ലഘുവായ ശിക്ഷ ആൺകുട്ടിക്ക് നൽകാം. ഇത്തരം സംഭവങ്ങളിൽ കേസിന്റെ സാഹചര്യവും വസ്തുതകളും പരിഗണിച്ച് കോടതിക്ക് തീരുമാനമെടുക്കാൻ കഴിയുന്ന തരത്തിൽ പോക്സോ നിയമത്തിൽ ഭേദഗതി കൊണ്ടുവരണമെന്നാണ് കമ്മിഷന്റെ ശുപാർശ. പെൺകുട്ടിയും ആൺകുട്ടിയും തമ്മിൽ മൂന്ന് വയസിൽ കൂടുതൽ വ്യത്യാസമില്ലാത്ത കേസുകളിലായിരിക്കണമിത്.

അതേസമയം പ്രായപൂർത്തിയാകാതെ ഗുരുതരമായ കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരെ മുതിർന്നവരായി കണക്കാക്കി വിചാരണ നടത്താമെന്നും കമ്മീഷൻ നിർദേശിച്ചു. 16-18 വയസിനിടയിൽ ഹീനമായ കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരെ വിചാരണ ചെയ്യാൻ കോടതിയുടെ വിവേചനാധികാരം വിനിയോഗിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.