കരിപ്പൂർ വിമാനത്താവളത്തിൽ എത്തുന്നത് 9 ജില്ലകളിലുള്ളവർ

0

മലപ്പുറം : ദുബായിൽനിന്ന് പ്രവാസികളുമായി കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന എയർ ഇന്ത്യ എക്സ്‌പ്രസിന്റെ പ്രത്യേക വിമാനത്തിലുണ്ടാകുക ഒൻപത് ജില്ലകളിലുള്ളവർ. 189 പേരിൽ 82 പേർ മലപ്പുറത്തുനിന്നാണ്. വ്യാഴാഴ്ച രാത്രി 10.30-ന് വിമാനം കോഴിക്കോട്ടെത്തും.

മറ്റു ജില്ലകളിലേക്കുള്ളവരിൽ പ്രത്യേകിച്ച് രോഗലക്ഷണങ്ങളില്ലാത്തവരെ ടാക്സി വാഹനങ്ങളിലോ കെ.എസ്.ആർ.ടി.സി. ബസുകളിലോ അതത് ജില്ലാ അധികൃതർക്ക് മുൻകൂട്ടി വിവരങ്ങൾ നൽകിയശേഷം കൊണ്ടുപോകും. ആരോഗ്യജാഗ്രത ഉറപ്പാക്കിയുള്ള ക്രമീകരണങ്ങളാണ് വിമാനത്താവളത്തിൽ ഒരുക്കിയിട്ടുള്ളതെന്ന് കളക്ടർ ജാഫർ മലിക് പറഞ്ഞു.

രോഗലക്ഷണങ്ങളില്ലാത്തവരും ആർ.ടി.പി.സി.ആർ. പരിശോധനാഫലം നെഗറ്റീവ് ആയവരുമായ ഗർഭിണികൾ, പത്തുവയസ്സിന് താഴെയുള്ളവർ, പ്രായാധിക്യത്താൽ ആരോഗ്യപ്രശ്നങ്ങളുള്ളവർ, ഭിന്നശേഷിക്കാർ, അടുത്ത ബന്ധുവിന്റെ മരണം, അടുത്ത ബന്ധുക്കൾ ഗുരുതരാവസ്ഥയിലുള്ളവർ എന്നിവരെ കർശനമായ വ്യവസ്ഥകളോടെയും നിരന്തര ആരോഗ്യനിരീക്ഷണം ഏർപ്പെടുത്തിയും വീടുകളിൽപ്പോകാൻ അനുവദിക്കും. തിരിച്ചെത്തുന്നവരെല്ലാം ആരോഗ്യസേതു ആപ്പ് ഡൗൺലോഡ് ചെയ്തിരിക്കണം.