തിരുവനന്തപുരത്ത് പന്ന്യൻ, വയനാട്ടിൽ ആനി രാജ; സിപിഐ സ്ഥാനാർഥിപ്പട്ടികയായി

0

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ. ഇന്ന് ചേർന്ന സിപിഐ സംസ്ഥാന കൗൺസിലിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. കേന്ദ്ര നേതൃത്വം ചർച്ച ചെയ്ത ശേഷം അന്തിമ തീരുമാനം ഈ മാസം 26ന് സംസ്ഥാന നേതൃയോഗത്തിലുണ്ടാകും.

തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ സ്ഥാനാർത്ഥിയാകും. വയനാട്ടിൽ ആനി രാജയാണ് മത്സരിക്കാനിറങ്ങുക. തൃശ്ശൂരിൽ വി എസ് സുനിൽകുമാർ ഇടതുമുന്നണിക്കായി മത്സരരംഗത്തിറങ്ങും. മാവേലിക്കരയിൽ സി എ അരുൺകുമാർ സ്ഥാനാർത്ഥിയാകും.