അഡ്വ. എ. ജയശങ്കര്‍ വീണ്ടും സിപിഐയിലേക്ക്

0

കൊച്ചി: അഡ്വ. എ. ജയശങ്കറിനെ പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം സിപിഐ റദ്ദാക്കി. ജയശങ്കറിന്റെ പരാതിയില്‍ പാര്‍ട്ടി അന്വേഷണം നടത്തിയതിന് ശേഷമാണ് അദ്ദേഹത്തെ ഒഴിവാക്കാനുള്ള തീരുമാനം റദ്ദാക്കിയത്. സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ച് അംഗമായിരുന്നു എ. ജയശങ്കര്‍.

സിപിഐ അംഗമായ ജയശങ്കര്‍ സോഷ്യല്‍മീഡിയയിലൂടെയും ടിവി ചാനലിലൂടെയും ഭരണത്തെ നിരന്തരം വിമര്‍ശിക്കുന്നത് മുന്നണിക്കും പാര്‍ട്ടിക്കും ദോഷമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് അംഗത്വം പുതുക്കേണ്ടെന്ന് ബ്രാഞ്ച് തീരുമാനിച്ചത്. ബ്രാഞ്ച് തീരുമാനത്തിനെതിരെ ജയശങ്കര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അധ്യക്ഷന്‍ സി.പി. മുരളിയുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി.

അന്വേഷണത്തില്‍ ജയശങ്കറിന്റെ ഭാഗത്ത് തെറ്റില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അംഗത്വം പുനഃസ്ഥാപിക്കണമെന്ന് ഏകകണ്ഠമായി പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗീകരിച്ചു.