കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജയിംസ് രാജിവച്ചു

1

കൊച്ചി: ഇന്ത്യൻ‌ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ തോൽവി പെരുമഴയ്ക്ക് പിന്നാലെ പരിശീലകൻ ഡേവിഡ് ജയിംസ് രാജിവച്ചു. എഎഫ്സി ഏഷ്യൻകപ്പിനായി ഐഎസ്എൽ ഇടവേളയ്ക്കു പിരിഞ്ഞതിനു പിന്നാലെയാണ് ജയിംസ് സ്ഥാനമൊഴിയുന്നത്. ഡേവിഡ് ജെയിംസും ടീം മാനേജ്മെന്റും പരസ്പര ധാരണയോടെയാണ് തീരുമാനമെടുത്തതെന്ന് ബ്ലാസ്റ്റേഴ്സ് പത്രക്കുറിപ്പിൽ അറിയിച്ചു. 2018 ജനുവരിയിൽ ടീമിന്‍റെ നാലാം സീസണിന്റെ പകുതിയ്ക്ക് വെച്ചാണ് റെനെ മൂല്യൻ സ്റ്റിനു പകരം ഡേവിഡ് ജെയിംസ് ക്ലബ്ബിലേക്ക് തിരിച്ചുവന്നത്.പരിശീലകന്‍റെ സ്ഥാനത്തുനിന്നും ഒരു വർഷം പൂർത്തിയാകും മുൻപാണ് ഇദ്ദേഹം സ്ഥാനമൊഴിയുന്നത്. ജയിംസിന്‍റെ കോച്ചിങ്ങ് മികവുകൊണ്ട് ടീം കഴിഞ്ഞ മത്സരത്തിൽ കാര്യമായപുരോഗതികാഴ്ചവച്ചിരുന്നെങ്കിലും ഈ സീസണിൽ ടീമിന്‍റെ പ്രകടനം മോശമായിരുന്നു. ഞായറാഴ്ച നടന്ന മുംബൈ സിറ്റിക്കെതിരായ മത്സരത്തിൽ 6-1 ബ്ലാസ്റ്റേഴ്‌സ് തോറ്റ് തുന്നം പാടിയത്. ഒരു ജയവും അഞ്ചു തോൽവിയും ആറു സമനിലയുമായി ഒമ്പത് പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് ലീഗില്എട്ടാം സ്ഥാനത്താണ്. അതിനാൽ ക്ലബ്ബിന്‍റെ പ്ലേ ഓഫ് സാധ്യതകളും അവസാനിച്ചു.
ഡേവിഡ് ജയിംസ് ടീമിനു നൽകി വന്ന സേവനത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് നന്ദി പ്രകാശിപ്പിക്കുന്നതായും മുന്നോട്ടുള്ള അദ്ദേഹത്തിന്റെ പ്രയാണത്തിന് എല്ലാ ആശംസകളും നൽകുന്നതായും ബ്ലാസ്റ്റേഴ്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ വരുൺ ത്രിപുരനേനി അറിയിച്ചു.