ഇന്ധനവിലയില്‍ കുതിപ്പ്: പെട്രോൾ വില 115-ലേക്ക്

0

കൊച്ചി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വിലകുറയുമ്പോഴും രാജ്യത്ത് ഇന്ധനവില കൂടുന്നു. ബ്രെൻഡ് ക്രൂഡ് വില ബാരലിന് ഇപ്പോഴും 110 ഡോളറിൽ താഴെയാണ്. പെട്രോളിന് 88 പൈസവരെയും ഡീസലിന് 85 പൈസവരെയും വ്യാഴാഴ്ച കൂടിയതോടെ തിരുവനന്തപുരത്ത് ഡീസൽ വില ലിറ്ററിന് 100 രൂപ കടന്നു. പെട്രോൾ വില 113 കടന്നു.

137 ദിവസത്തെ ഇടവേളയ്ക്കുശേഷം ഇന്ധനവില പരിഷ്‌കരണം മാർച്ചിലാണ് പുനരാരംഭിച്ചത്. മാർച്ച് 22 മുതൽ 31 വരെയുള്ള 10 ദിവസങ്ങളിൽ ഒമ്പത് തവണയും പെട്രോൾ, ഡീസൽ വില കൂടി. തിരുവനന്തപുരത്ത് പെട്രോളിന് 6.91 രൂപയും ഡീസലിന് 6.69 രൂപയും ആകെ കൂടി.