ഐപിഎസ് ഓഫിസറുടെ കാറിനു നേരെ അതിക്രമം; നടി ഡിംപിൾ ഹയാതിക്കെതിരെ കേസ്

0

തെന്നിന്ത്യൻ നടി ഡിംപിൾ ഹയാതിക്കും സുഹൃത്തിനുമെതിരെ ക്രിമിനൽ കേസ്. ഐപിഎസ് ഉദ്യോഗസ്ഥൻ രാഹുൽ ഹെഗ്‌ഡെയുടെ ഔദ്യോഗിക വാഹനം കേടുവരുത്തിയതിനാണ് കേസ്. ജൂബിലി ഹിൽസ് പൊലീസ് സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്.

ഹൈദരാബാദിലെ ഒരു അപ്പാർട്ട്‌മെന്റ് സമുച്ചയത്തിന്‍റെ പാർക്കിങ് സ്ഥലത്ത് നടിയുടെ സുഹൃത്തിന്റെ കാറും പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനവും തമ്മിൽ അബദ്ധത്തിൽ ഇടിച്ചിരുന്നു. കാറിന് കേടുപാടും പറ്റി. ഇതോടെ ഐപിഎസ് ഓഫിസറുടെ ഡ്രൈവർ ചേതൻ കുമാർ നടിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവർ തമ്മിൽ തർക്കമായി. തര്‍ക്കം മൂത്തപ്പോള്‍ പ്രകോപിതയായ ഡിംപിള്‍ ഹയാതി കാറില്‍ ചവിട്ടി കേടുപാടുവരുത്തിയെന്നാണ് ഡ്രൈവറുടെ ആരോപണ്. സംഭവത്തിൽ അസ്വസ്ഥനായ ഡ്രൈവർ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ജൂബിലി ഹിൽസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

നടി മനഃപൂർവം കാറില്‍ ഇടിക്കുകയായിരുന്നുവെന്ന് ഡ്രൈവർ ആരോപിക്കുന്നു. സംഭവുമായി ബന്ധപ്പെട്ട് നടിയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തായിട്ടുണ്ട്. എന്നാല്‍ ഈ പൊലീസ് ഡ്രൈവര്‍ ഇതിനു മുമ്പും ഡിംപിളിനോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും ഇവരെ പ്രകോപിപ്പിക്കാൻ മനഃപൂർവം ഉണ്ടാക്കിയ സംഭവമാണിതെന്നും ഡിംപിൾ ഹയാതിയുടെ വക്കീല്‍ മാധ്യമങ്ങളോട് പറഞ്ഞു.

തെലുങ്ക് ചിത്രം ഖിലാഡി, തമിഴ് ചിത്രങ്ങളായ വീരമേ വാ​ഗൈ സൂടും, ദേവി 2, ബോളിവുഡ് ചിത്രം അത്റം​ഗി രേ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ഡിംപിൾ ഹയാതി.