ഒരു ദിവസം ജയിലിൽ കിടക്കാം 500 രൂപയ്ക്ക്

0

തെലങ്കാനയിലെ മേഡക് ജില്ലയിലെ 220 വർഷം പഴക്കമുള്ള സംഘാറെഡ്ഡി ജില്ലാ ജയിലിലാണ് ഒരു ദിവസം 500 രൂപയ്ക്ക് ജയിൽ ‘അനുഭവം’ പൊതുജനങ്ങൾക്ക് നൽകാനുള്ള സൗകര്യം അധികാരികൾ ഒരുക്കുന്നത്. പുതുക്കിപ്പണിയുന്ന ജയിലിൽ കഴിയുന്നത്ര യഥാർത്ഥ ജയിൽ ജീവിതം നൽകുമെന്നു പറയുന്നു ജയിൽ അധികാരികൾ. ഇതോടൊപ്പം ഒരു ജയിൽ മ്യൂസിയം വിനോദ സഞ്ചാരവും ഇവർ ഒരുക്കുന്നുണ്ട്. പ്രിസൺ മാന്വലിൽ ഉള്ള ഭക്ഷണം ആയിരിക്കും ഒരു ദിവസത്തെ ജയിൽ വാസത്തിൽ ഈ ‘ജയിൽപുള്ളികൾക്കും’ നൽകുക. ശിക്ഷ ഇല്ലാത്തതാണ് ഈ ജയിൽ വാസം എന്നതിനാൽ പ്രത്യേകിച്ച് ജോലിയൊന്നും അന്തേവാസികൾ ചെയ്യേണ്ടതില്ല. ഇനി ജയിൽ അനുഭവം ഉഷാറാക്കാം!