സ്പീക്കർ ശ്രീരാമകൃഷ്ണന് കസ്റ്റംസ് നോട്ടിസ്

0

കൊച്ചി: ഡോളര്‍ കടത്ത് കേസല്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കസ്റ്റംസ് നോട്ടീസ്. ചോദ്യം ചെയ്യലിനായി ഈ മാസം 12ന് നേരിട്ട് ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഡോളർ കടത്ത് കേസിൽ സ്പീക്കറെ ചോദ്യം ചെയ്യാനാണ് കസ്റ്റംസ് നീക്കം. സ്വപ്നയുടെ രഹസ്യമൊഴിയിലേ വിശദാംശങ്ങൾ ഹൈക്കോടതിയിൽ സമർപ്പിച്ചതിന്ന് പിന്നാലെയാണ് കസ്റ്റംസ് നോട്ടിസ് അയച്ചിരികുന്നത്.

ഇന്ന് ഹൈക്കോടതിയില്‍ കസ്റ്റംസ് ഹൈക്കമ്മീഷണര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഡോളര്‍ക്കടത്തില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാര്‍ക്കും പങ്കുണ്ടെന്ന് പറയുന്നുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലുള്ള സത്യവാങ്മൂലമാണ് കസ്റ്റംസ് കമ്മീഷമര്‍ കോടതിയില്‍ സമര്‍പ്പിച്ചത്.

സ്വപ്‌നയുടെ മൊഴിയിൽ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യലിനായി കസ്റ്റംസ് വീണ്ടും നോട്ടിസ് അയച്ചിരിക്കുന്നത്.