പാചകവാതക സിലിണ്ടറിന്‍റെ വില കുറച്ചു

0

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന്‍റെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്‍റെ വില 19 രൂപയാണ് കുറച്ചത്. ഗാർഹികാവശ്യത്തിനുളഅള സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല.

ഇതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനായുള്ള പാചകവാതക സിലിണ്ടറിന്‍റെ വില 1745.50 രൂപയായി. മുംബൈയില്‍ വില 1698.50 രൂപയായാണ് കുറഞ്ഞത്. ചെന്നൈയില്‍ 1911 രൂപയാണ് പുതിയ വില. ആഗോളവിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞ പശ്ചാത്തലത്തിലാണ് പാചകവാതക വില കുറച്ചത്.