ദുബായ് ഗ്ലോബൽ വില്ലേജിന്‍റെ 2.2 കോടിയുടെ സ്​കോളർഷിപ്പ് മലയാളി വിദ്യാർത്ഥിനിക്ക്

0

ദുബായ് ഗ്ലോബൽ വില്ലേജ് നടത്തിയ മത്സരത്തിൽ പത്തുലക്ഷം ദിർഹത്തിന്റെ വിദ്യാഭ്യാസ സ്കോളർഷിപ്പ് നേടി മലയാളി വിദ്യാർത്ഥിനി. സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഹ്രസ്വചിത്ര നിർമ്മാണത്തിലാണ് മലയാളി വിദ്യാർത്ഥിനിയായ സന സജിൻ വിജയിച്ചത്.

കൂടുതൽ സുന്ദരമായ എന്റെ ലോകം എന്ന വിഷയം അടിസ്ഥാനമാക്കിയായിരുന്നു മത്സരം. സീനിയർ വിഭാഗത്തിലാണ് സനയ്ക്ക് സമ്മാനം ലഭിച്ചത്. ജൂനിയർ വിഭാഗത്തിൽ മാർക്ക് മിത്രിയാക്കോവിന് സമ്മാനം ലഭിച്ചു.