പാകിസ്താൻ താരം മുഹമ്മദ് ഹഫീസിൻ്റെ വീട്ടിൽ മോഷണം; ലക്ഷങ്ങൾ നഷ്ടപ്പെട്ടു എന്ന് റിപ്പോർട്ട്

0

പാകിസ്താൻ ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസിൻ്റെ വീട്ടിൽ മോഷണം. ലാഹോറിലെ വീട് പൂട്ടിക്കിടക്കുമ്പോൾ മതിൽ തകർത്ത് എത്തിയ മോഷ്ടാക്കൾ വിദേശ കറൻസി ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപ മോഷ്ടിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ പാകിസ്താൻ സൂപ്പർ ലീഗിൽ ഹഫീസിൻ്റെ ടീമായ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് റെക്കോർഡ് സ്കോർ ചേസ് ചെയ്തിരുന്നു. ബാബർ അസമിൻ്റെ പെഷവാർ സാൽമി മുന്നോട്ടുവച്ച 241 റൺസിൻ്റെ വിജയലക്ഷ്യം 10 പന്തുകൾ ശേഷിക്കെ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് മറികടന്നു. പെഷവാർ സാൽമിക്കായി ബാബർ അസമും ക്വെറ്റയ്ക്കായി ജേസ റോയും സെഞ്ചുറികൾ നേടി. ടി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ റൺ ചേസാണ് ഇന്നലെ നടന്നത്.