ഭയന്ന് കണ്ണടച്ചിരിക്കില്ല, എന്ത് ഭവിഷ്യത്തും നേരിടാൻ തയ്യാർ; ഭാഗ്യലക്ഷ്മി

0

യൂട്യൂബിൽ അപകീർത്തിപരമായ പരാമർശം പ്രചരിപ്പിച്ചയാളെ കെയ്യേറ്റം ചെയ്ത സംഭവത്തിൽ എന്ത് ഭവിഷ്യത്തും നേരിടാൻ തയാറെന്ന് ഭാഗ്യലക്ഷ്മി. സമൂഹം ചെയ്യുന്ന തെറ്റുകളാണ് ഇത്തരക്കാര്‍ക്ക് പ്രോത്സാഹനമാകുന്നത്. കേരളത്തിലെ ഓരോ അമ്മമാര്‍ക്കും അച്ഛൻമാര്‍ക്കും പെണ്‍കുട്ടികൾക്കും വേണ്ടിയാണ് പ്രതികരിച്ചത്. ഇത്തരം മാനസിക പീഡനങ്ങൾക്ക് അറുതി വേണം. ഇനിയെങ്കിലും നിയമം ശക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് പ്രതികരിച്ചു.

ശക്തമായ പിൻതുണയുമായി കുടുംബം കൂടെയുണ്ട് തനിക്ക് അത് മതി. സ്ത്രീകളെ പുലഭ്യം പറയുന്നത് ഷെയർ ചെയ്യുകയും അതിന്റെ അടിയിൽ കമന്റിടുകയും ചെയ്യുന്നവരെപോലുള്ളവരാണ് ഇത്രയധികം ബലാത്സംഘങ്ങളുണ്ടാക്കികൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ ആക്രമങ്ങൾ നിർത്താതിരിക്കുന്നിടത്തോളം പലരും നിയമം കൈയ്യിലെടുക്കേണ്ടിവരുമെന്ന് ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് പ്രതികരിച്ചു.

‘നിയമം കൈയ്യിലെടുക്കരുതെന്ന് കരുതുന്നയാൾ തന്നെയാണ് താനും. എന്നാൽ ഇവിടെ നിയമം ഉണ്ടോ? സൈബ‍ര്‍ നിയമം എന്നത് എഴുതി വെച്ചിട്ട് പ്രയോജനമില്ല. ഭയന്ന് വീട്ടിനുള്ളിൽ കയറിയിരിക്കണമെന്നാണോ നിയമം പറയുന്നത്? അതിന് കഴിയില്ല. ആത്മഹത്യ ചെയ്യാനും കണ്ണടച്ചു മിണ്ടാതിരിക്കാനും ആവില്ല.

സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചു എന്ന് ഒരു സ്ത്രീ പൊലീസിൽ പരാതി പറയുമ്പോൾ ആദ്യം പൊലീസിൽ നിന്നുണ്ടാകുന്ന മറുപടി ഇവിടെ നിയമം വളരെ ദുർബലമാണ്, നിങ്ങൾ ഒരു ക്രിമിനൽ കേസ് കോടതിയിൽ കൊടുക്കു എന്നാണ്. അതാവുമ്പോൾ ശക്തമായി നടക്കും എന്നണ് മറുപടി ലഭിക്കുന്നത്. താൻ ഇതൊക്കെ ചെയ്ത ആളാണ്. 66എയും ബിയും പോയതുകൊണ്ട് നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് അഡ്വക്കേറ്റ് നൽകുന്ന മറുപടി. ഒടുവിൽ ജസ്റ്റിനെ വിളിച്ചു. നമ്മുടെ സൈബർ നിയമ പ്രകാരം ഒന്നും ചെയ്യാൻ പറ്റില്ലെന്നാണ് ജസ്റ്റിസും നൽകിയ മറുപടി. മാത്രമല്ല, ക്രിമിനൽ കേസ് കൊടുക്കണമെങ്കിൽ നിങ്ങൾ 10 സാക്ഷികളെ കോടതിയിൽ നിങ്ങൾ ഉണ്ടാക്കി കൊണ്ട് വരണമെന്നാണ്. ആരാണ് നമുക്ക് വേണ്ടി മൂന്നും നാലും വർഷം കളഞ്ഞ് കോടതിയിൽ വരുന്നത്.

എന്നാൽ, അടിച്ചത് ന്യായീകരണമാണെന്ന് ഞാൻ പറയുന്നില്ല. തീർച്ചയായും നിയമം ആരും കൈയ്യിൽ എടുക്കരുത്. പക്ഷേ ഇവിടെ നിയമം ഉണ്ടായിട്ടും അതിലേക്ക് ആഴ്ന്ന് ഇറങ്ങി പോകാൻ ആരും മെനക്കെടുന്നില്ല. ഒരു നിയമമവും ഇവിടെ പൂർണ തോതിൽ എടുത്ത് മാറ്റുകയില്ല. എന്നാൽ, നിയമത്തിന്റെ ആ സാധ്യത എവിടെയാണ് ഇരിക്കുന്നതെന്ന് സാധാരണക്കാരനായ പരാതിക്കാരന് അറിയില്ല. ഇതാണ് നിങ്ങൾ ചെയ്യേണ്ടത് എന്ന് പറയാൻ ഇവിടെ നിയമമില്ല. വർഷങ്ങളോളം കേസ് നീണ്ടു പോകും. ഇതിനിടയ്ക്ക് കേസ് കൊടുത്തയാൾ മരണപ്പെട്ടേക്കാം അപ്പോൾ കേസ് നിലനിൽക്കില്ല. കുറ്റക്കാർ രക്ഷപെടും.

ഒരു പക്ഷേ അയാളുടെ ഫോണും ലാപ്‌ടോപ്പും എടുത്തില്ലായിരുന്നെങ്കിൽ അത് പിന്നെ റിട്രീവ് ചെയ്യാൻ കഴിയാതെ വരുമായിരുന്നു. ഇവിടെ സ്ത്രീകൾക്കെതിരെ സൈബർ നിയമങ്ങൾക്കെതിരെ ആരും ഒരു ചെറുവിരൽ പോലും അനക്കിയിട്ടില്ലെന്നും ഭാഗ്യ ലക്ഷ്മി പ്രതികരിച്ചു.