നടി റോഷ്നയും നടൻ കിച്ചു ടെല്ലസും വിവാഹിതരാകുന്നു

0

നടി റോഷ്ന ആൻ റോയിയും നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലാസും വിവാഹിതരാകുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഈ വാർത്ത ഇരുവരും പ്രേക്ഷകരെ അറിയിച്ചത്. ഇരുവരുടേതും പ്രണയവിവാഹമാണ്. നീണ്ടുനിന്ന സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് വിവാഹിതരാകുന്നതെന്ന് റോഷ്ന കുറിച്ചു.

ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലൗവിൽ അധ്യാപികയുടെ വേഷത്തിലെത്തിയ നടിയാണ് റോഷ്ന. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സുൽ, ധമാക്ക എന്നിവയാണ് റോഷ്നയുടെ മറ്റ് സിനിമകൾ.

അങ്കമാലി ഡയറീസ്, തണ്ണീർ മത്തൻ ദിനങ്ങൾ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് കിച്ചു. പോത്ത് വർക്കി എന്ന കഥാപാത്രമായാണ് താരം അങ്കമാലി ഡയറീസിൽ എത്തിയത്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന അജഗജാന്തരം സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് കിച്ചു.