സ്വവർഗബന്ധം പരസ്യമാക്കി വനിതാ അത്‌ലിറ്റ് ധ്യുതി ചന്ദ്

0

ന്യൂഡൽഹി: തനിക്ക് സ്വവര്ഗാനുരാഗിയാണെന്നും പത്തൊമ്പതുകാരിയായ ഒരു പെൺസുഹൃത്ത് തനിക്കുണ്ടെന്നും ഭാവിയിൽ ഒരുമിച്ചു ജീവിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നുവെന്നും തുറന്നു പറഞ്ഞ് വനിതാ അത്‌ലിറ്റ് ധ്യുതി ചന്ദ്.

100 മീറ്റിൽ ദേശീയ റെക്കോർഡ‍ിന് ഉടമയാണ് ധ്യുതി. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ 2 വെള്ളി നേടിയ ദ്യുതി മുൻപു പുരുഷ ഹോർമോൺ അധികമാണെന്ന കാരണത്താൽ ഒന്നരവർഷത്തോളം വിലക്കു നേരിട്ട താരമാണ്.

അഞ്ചു വർഷമായി ഞങ്ങൾ സ്നേഹത്തിലാണ്. എന്റെ നാട്ടുകാരി തന്നെയാണ്. രണ്ടാം വർഷം ബിഎയ്ക്കു പഠിക്കുന്നു. – ദ്യുതി വെളിപ്പെടുത്തി.

സ്വവർഗബന്ധം ക്രിമിനൽ കുറ്റമല്ലെന്ന സുപ്രീം കോടതിയുടെ അടുത്തിടെയുള്ള വിധിയുടെ പശ്ചാത്തലത്തിലാണ് വെളിപ്പെടുത്തലെന്നും മുൻപു മാനഭംഗക്കേസിൽപ്പെട്ട ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവ് പിങ്കി പ്രമാണിക്കിന്റെ അവസ്ഥ തനിക്കുണ്ടാവാതിരിക്കാനാണു ബന്ധം പരസ്യമാക്കുന്നതെന്നും ദ്യുതി പറഞ്ഞു. മൂത്തസഹോദരിക്ക് ബന്ധത്തിൽ എതിർപ്പുണ്ടെന്നു ദ്യുതി വ്യക്തമാക്കി.