പ്രവാസി മലയാളി നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു

1

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസിയായിരുന്ന മലയാളി യുവാവ് നാട്ടില്‍‌ വാഹനാപകടത്തില്‍ മരിച്ചു. പത്തനംതിട്ട തുമ്പമണ്‍ സ്വദേശി സുബിന്‍ തോമസ് ആണ് മരിച്ചത്. കുവൈത്തില്‍ ഫ്ലൈ വേള്‍ഡ് ട്രാവല്‍സ് ജനറല്‍ മാജേരായി ജോലി ചെയ്‍തിരുന്ന അദ്ദേഹം ഫഹാഹീലിലായിരുന്നു താമസിച്ചിരുന്നത്.

കുറച്ച് നാള്‍ മുമ്പ് നാട്ടിലേക്ക് പോയ സുബിന്‍ പിന്നീട് വിമാന സര്‍വീസുകള്‍ തുടങ്ങാതെ വന്നതോടെ നാട്ടില്‍ ഒരു ട്രാവല്‍ ആന്റ് ടൂര്‍ കമ്പനിയില്‍ താത്കാലികമായി ജോലി ചെയ്‍തുവരികയായിരുന്നു. ശനിയാഴ്‍ച രാത്രി കോട്ടയത്തെ ഓഫീസില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരവെ ചങ്ങനാശേറി – തിരുവല്ല റോഡില്‍ വെച്ച് ബൈക്കില്‍ കാറിടിക്കുകയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. കുവൈത്തിലെ തുമ്പമണ്‍ ഫോറം സജീവ പ്രവര്‍ത്തകനായിരുന്നു.