മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ റംസാൻ മുപ്പത് പൂര്‍ത്തിയാക്കി ഞായറാഴ്ച്ച ഈദുൽ ഫിത്തര്‍ (ചെറിയപെരുന്നാൾ) ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവരാണ് ഞായറാഴ്ച പെരുന്നാളെന്ന് അറിയിച്ചത്.
കൊവിഡ് വൈറസിന്‍റെയും ലോക്ഡൗൺ നിയന്ത്രണങ്ങളുടേയും സാഹചര്യത്തിൽ ഇത്തവണ പെരുന്നാൾ നമസ്ക്കാരം വീടുകളിലായിരിക്കും നടത്തുക. ആഘോഷങ്ങള്‍ പരിമിതപ്പെടുത്തണമെന്നും ഖാസിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. . സമൂഹത്തിന്റെ സുരക്ഷയും താത്പര്യവും മുന്‍നിര്‍ത്തിയാണ് സമുദായ നേതാക്കള്‍ ഈ തീരുമാനം എടുത്തത്.