എലത്തൂർ ട്രെയിൻ തീവെപ്പ്: ഷൊർണൂർ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി

0

കോഴിക്കോട്; എലത്തൂർ ട്രെയിൻ തീ വയ്പ്പ് കേസില്‍ ഷൊർണൂർ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി.ഷൊർണൂരിൽ പ്രതിയെ സഹായിക്കാൻ ആളുണ്ടായിരുന്നു എന്ന നിഗമനത്തിൽ ഊന്നിയാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. ഭക്ഷണമെത്തിച്ചത് ആരെന്ന് കണ്ടെത്തണം.കൂട്ടാളികൾ ട്രെയിനിൽ ഉണ്ടായിരുന്നോ എന്നും സംശയമുണ്ട്.

എലത്തൂർ ട്രെയിൻ തീ വയ്പ്പ്കേസിലെ പ്രതി ഷാറൂഖ് സൈഫിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഇയാൾക്ക് കേരളത്തിൽ നിന്ന് കിട്ടിയ സഹായത്തെക്കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുന്നത്. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിൽ കാര്യമായി ഒന്നും വെളിപ്പെടുത്തിയിട്ടില്ല. താൻ ഒറ്റക്കാണ് ചെയ്തത് എന്ന മൊഴി ആവർത്തിക്കുക മാത്രമാണ് ചെയ്തത്. കണ്ടെത്തിയ തെളിവുകളുടെ ശാസ്ത്രീയ വിശകലനത്തോടെയാണ് ചോദ്യം ചെയ്യുന്നത്.

D1 കോച്ചിൽ തീയിട്ടശേഷം D2 കൂടി കത്തിക്കാൻ ആയിരുന്നു ഇയാളുടെ നീക്കം എന്നാണ് നിഗമനം. എന്നാൽ യാത്രക്കാർ പരിഭ്രാന്തരായി ഓടുന്നതിനിടെ ബാഗ് പുറത്തേക്ക് വീണത് തിരിച്ചടിയായി. ഷാറൂഖിനെ ഇന്ന് രാവിലെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കും. മെഡിക്കൽ കോളേജിലെ ഗ്യാസ്ട്രോ എൻഡ്രോളജി, സർജറി വിഭാഗങ്ങളാണ് ഇന്ന് പരിശോധിക്കുക. തുടർന്നാവും തെളിവെടുപ്പിലേക്ക് നീങ്ങുക.