ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

0

അബുദാബി: ന്യുമോണിയ ബാധിതനായി ചികിത്സയിലായിരുന്ന പ്രവാസി മലയാളി അബുദാബിയില്‍ മരിച്ചു. കാസര്‍കോട്, തൃക്കരിപ്പൂര്‍ സ്വദേശി കെ.പി കുഞ്ഞുമൊയ്തീന്‍ (51) ആണ് മരിച്ചത്. മുസഫയിലെ സാലിം റാഷിദ് അല്‍ ഖുബൈസി എസ്റ്റാബ്ലിഷ്‍മെന്റില്‍ ഹൈഡ്രോളിക്സ് ടെക്നീഷ്യനായിരുന്നു.

മുസഫ ലൈഫ് കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി അല്‍ഐന്‍ ബുര്‍ജീല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൊവിഡ് പരിശോധയില്‍ രോഗബാധയില്ലെന്ന് കണ്ടെത്തിയിരുന്നു. ബന്ധുക്കളുടെ അനുമതിയോടെ മൃതദേഹം അല്‍ഐനില്‍ ഖബറടക്കി.