സിപിഐ ഇനി മുതൽ ദേശീയ പാർട്ടിയല്ല; മൂന്നു പാർട്ടികളുടെ ദേശീയ പദവി എടുത്തുമാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

0

ന്യൂഡൽഹി: മൂന്നു പാർട്ടികളുടെ ദേശീയ പദവി എടുത്തുമാറ്റി തെരഞ്ഞെടുപ്പു കമ്മീഷൻ. സിപിഐ, തൃണമൂൽ കോൺഗ്രസ്, എൻസിപി എന്നിവയുടെ ദേശീയ പാർട്ടി പദവിയാണ് നഷ്ടമായത്. മാത്രമല്ല, ആംആദ്മിക്ക് ദേശീയ പാർട്ടി പദവി നൽകുകയും ചെയ്തു.

ഡൽഹിക്കു പുറമെ പഞ്ചാബിലും അധികാരം പിടിച്ചെടുക്കാനായതാണ് എഎപിക്ക് ഗുണമായത്. സിപിഐ ഒരു സംസ്ഥാനത്തും ഭരണത്തിന് നേതൃത്വം നൽകുന്നില്ലെന്നതും കേരളത്തിലടക്കം ഭരണമുന്നണിയുടെ ഭാഗം മാത്രമാണെന്നതുമാണ് സിപിഐയുടെ ദേശീയ പദവിക്ക് തിരിച്ചടിയായത്. തൃണമൂൽ കോൺഗ്രസ് പശ്ചിമ ബംഗാളിൽ ഭരണകക്ഷിയാണ്. എൻ സി പി മഹാരാഷ്ട്രയിൽ നേരത്തെ ഭരണ മുന്നണിയുടെ ഭാഗമായിരുന്നു. എന്നാൽ ബി ജെ പി സർക്കാർ അധികാരത്തിലേറിയതോടെ എൻ സി പി പ്രതിപക്ഷത്തായിരുന്നു.