നായകളെ വിരട്ടി ഓടിക്കാൻ നോക്കി കുട്ടിയാന; ഒടുക്കം ചളിയിൽ വീണ് ചമ്മി; വീഡിയോ വൈറൽ

0

ഒരു കുഞ്ഞനാനയുടെ കുട്ടികുറുമ്പാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. നായ്ക്കളെ വിരട്ടാൻ വേണ്ടി വല്യ റൗഡി ചമഞ്ഞ് അവയെ ഓടിക്കാൻ ശ്രമിച്ച് നായ്ക്കളുടെ പിന്നാലെ ഓടി ചെളിയിൽ വീഴുന്ന ആനക്കുട്ടിയാണ് വീഡിയോയിലെ താരം.

നായ്ക്കളെ വിരട്ടിയോടിച്ച് ചളിയിൽ വീണു ചമ്മി നാണം കേട്ട് തിരിച്ചു വരുന്ന ആനകുട്ടിയുടെ വീഡിയോ ഒരു ചെറു ചിരിയോടെയാണ് പ്രേക്ഷകർ കണ്ടത്.