ആമസോൺ മേധാവി ജെഫ് ബെസോസിനെ മറികടന്ന് ഇലോൺ മസ്‌ക് ലോകസമ്പന്നൻ…

1

ലണ്ടൻ: ലോക കോടീശ്വരന്മാരിൽ ഒന്നാം സ്ഥാനത്തെത്തി ഇലക്‌ട്രിക് കാർനിർമാതാക്കളായ ടെസ്‌ലയുടെ സ്ഥാപകൻ ഇലോൺ മസ്‌ക്.ഓഹരിവിപണിയിൽ ടെസ്‌ലയുടെ മൂല്യം 4.8 ശതമാനം വർധിച്ചതോടെ ആമസോണിന്റെ ഉടമ ജെഫ് ബെസോസിനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി മസ്ക് ഒന്നാമതെത്തുകയായിരുന്നുവെന്ന് ബ്ലൂബെര്‍ഗ് ബില്ല്യണയര്‍ ഇന്‍ഡക്‌സ് വ്യക്തമാക്കി.

188.5 ബില്യൺ ഡോളറാണ് മസ്കിന്റെ സമ്പാദ്യം. കഴിഞ്ഞ 12 മാസത്തിനിടെ മസ്കിന്റെ ആസ്തിയിൽ 150 ബില്യൺ ഡോളറിന്റെ വളർച്ചയാണുണ്ടായത്. 2017 മുതല്‍ ലോക സമ്പന്ന പട്ടികയില്‍ ബെസോസായിരുന്നു ഒന്നാം സ്ഥാനത്ത്. ന്യൂയോര്‍ക്കില്‍ രാവിലെ 10.15ലെ കണക്കനുസരിച്ച് 190 ബില്യൻ ഡോളറാണ് (ഏകദേശം 14 ലക്ഷം കോടി) മസ്‌ക്കിന്റെ ആസ്തി. ബെസോസിനെക്കോള്‍ 1.5 ബില്യൻ ഡോളര്‍ അധികം. ബെസോസിന്റെ ആസ്തി ഇപ്പോള്‍ 187.50 ബില്യൻ ഡോളറാണ്. ബ്ലൂംബർഗിന്റെ ലോകത്തെ ഏറ്റവും സമ്പന്നരായ 500 പേരുടെ പട്ടികപ്രകാരമാണിത്.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ മസ്ക് കടത്തിവെട്ടിയത്. ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത ടെസ്‌ലയുടെ ഓഹരിവില അന്ന് 14 ശതമാനം ഉയര്‍ന്നതോടെ മസ്‌കിന്റെ ആസ്തി 11750 കോടി ഡോളര്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷം ആസ്തിയില്‍ 9000 കോടി ഡോളറിനടുത്ത് വര്‍ധനയാണ് ഉണ്ടായിരുന്നത്.

2020-ൽമാത്രം ടെസ്‌ലയുടെ ഓഹരിമൂല്യം 743 ശതമാനം വർധിച്ചു. ബഹിരാകാശരംഗത്തെ സ്വകാര്യകമ്പനി സ്പേസ് എക്സിന്റെയും സ്ഥാപകനാണ് ദക്ഷിണാഫ്രിക്കയിൽ ജനിച്ച മസ്‌ക്ക്.