കൊച്ചി – ഷാർജ എയർ ഇന്ത്യ വിമാനത്തിന് എൻജിൻ തകരാർ, സർവ്വീസ് റദ്ദാക്കി, യാത്രക്കാർ പ്രതിഷേധത്തിൽ

0

കൊച്ചി : കൊച്ചി – ഷാർജ എയർ ഇന്ത്യ വിമാനത്തിന് എൻജിൻ തകരാർ. വിമാനത്തിന്റെ എഞ്ചിന് തകരാർ കണ്ടെത്തിയതോടെ സർവീസ് റദാക്കി. എട്ട് മണിക്ക് പുറപ്പെടേണ്ട വിമാനത്തിന്റെ എഞ്ചിനാണ് തകരാർ കണ്ടെത്തിയത്.

ഇതോടെ യാത്ര വൈകിയതിൽ വിമാനത്തിലെ യാത്രക്കാർ പ്രതിഷേധത്തിലാണ്. ബദൽ സൗകര്യം ഒരുക്കണം എന്നാണ് യാത്രക്കാരുടെ ആവശ്യം.