ഹാർ‌പറിന്‍റെ ബസാർ മാഗസിൻ കവർ പേജിൽ ഗ്ലാമറസ്സായി ‘കളങ്കിലേ സുന്ദരികൾ ‘

0

ഫാഷൻ ലോകത്തെ പുതു പുത്തൻ ട്രെൻഡ്‌സിനൊപ്പം സഞ്ചരിക്കുന്നവരാണ് ബോളിവുഡ് നടിമാർ. അതിൽ തന്നെ വസ്ത്രങ്ങളോടൊപ്പം അണിയാനുള്ള ആഭരങ്ങളിലും ഡിസൈനിലും വ്യത്യസ്തത കണ്ടെത്തുന്നവരാണ് കൂടുതലും, അവാർഡ് ഫങ്ക്ഷന് ആയാലും, ഏത് പരിപാടിയാണെങ്കിലും ക്യാമറ കണ്ണും ഫാഷനിസ്റ്റുകളുടെ ശ്രദ്ധയും ഈ താരങ്ങളിലാവും.

ഇന്ത്യയിൽ പ്രചാരത്തിലുള്ള ഹാർ‌പറിന്‍റെ ബസാർ മാഗസിന്‍റെ 10താം വാർഷികത്തോടനുബന്ധിച്ച് മാഗസിന് വേണ്ടി ആലിയ ഭട്ട്, മാധുരി ദീക്ഷിത്, സൊനാക്ഷി സിൻഹ എന്നിവർ നടത്തിയിരിക്കുന്ന ഫോട്ടൊഷൂട്ടാണിപ്പോൾ ഫാഷൻ ലോകത്തെ പ്രധാന ചർച്ചാ വിഷയം.

അഭിഷേക് വർമൻ സംവിധാനം ചെയ്യുന്ന കളങ്ക് എന്ന ചിത്രത്തിന്‍റെ റിലീസിംഗിന്‍റെ ഭാഗമായിട്ടാണ് മൂവരും ഹാർ‌പറിന്‍റെ ബസാർ മാഗസിന്റെ കവർ പേജിൽ പ്രത്യക്ഷപ്പെട്ടത്. ‘Fabulous at every age!’ എന്ന ക്യാപ്ഷനോടുകൂടി വളരെ ബോൾഡ് ലുക്കിലുള്ള ആലിയ ഭട്ട്, മാധുരി ദീക്ഷിത്, സൊനാക്ഷി സിൻഹ എന്നിവരുടെ ചിത്രങ്ങൾ ഫാഷൻ ലോകത്തിന്റെ ശ്രദ്ധ മുഴുവൻ പിടിച്ചു പറ്റി കഴിഞ്ഞു.

ലോക വനിതാ ദിനത്തിനാണ് കറുത്ത വസ്ത്രങ്ങളണിഞ്ഞ് തിളങ്ങിയ ഇവരുടെ കവർ പേജ് പുറത്തുവിട്ടത്. ശാന്തനുവും, നിഖിലുമാണ് ഈ താരങ്ങളുടെ ഔട്ട് ഫിറ്റ് ഡിസൈനേഴ്‌സ്. പ്രസാദ് നായിക് ആണ് ഈ ഗ്ലാമർ ഫ്രെയിം പകർത്തിയിരിക്കുന്നത്.

കറുപ്പുനിറമുള്ള ഷീർ വസ്ത്രമാണ് സോനാക്ഷി ധരിച്ചിരിക്കുന്നത്. കറുത്ത പാന്‍റും സൂട്ടുമാണ് മാധുരിയുടെ വേഷം.സ്ട്രാപ്പ് ഇല്ലാത്ത കറുത്ത ഗൗൺ ആണ് ആലിയ തിരഞ്ഞെടുത്തത്.