വിവാഹ വേദിയിലെ കുറുമ്പ് ഇഷ്ടപ്പെട്ടില്ല; വരന്‍ വധുവിന്റെ മുഖത്തടിച്ചു

0

വിവാഹം ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂർത്തങ്ങളിൽ ഒന്നാണ്. ഒരു പിടി സ്വപ്നങ്ങളുമായി വരൻ വധുവിനെ താലിചാർത്തുന്നതോടെ രണ്ടു പേരും ഒരുമിച്ചുള്ള ഒരു പുതിയ ജീവിതത്തിനവിടെ തുടക്കമാവുകയാണ്. ഈ സന്തോഷ വേള ആഘോഷകരമാക്കാനും ജീവിതത്തിൽ എന്നും ഓർത്തിരിക്കാനും ചെറിയ ചില കുസൃതികളൊക്കെ മിക്കവാരും കാണിക്കാറുണ്ട്. വിവാഹ വേദിയിൽ വെച്ച് വധു കാണിച്ച ഒരു ചെറിയ കുസൃതി ഇഷ്ടപെട്ടതെ വരൻ അവളുടെ മുഖത്തടിച്ചു. കുസൃതി കാട്ടിയ വധുവിനെ വിവാഹവേദിയില്‍ വെച്ച് തന്നെ വരൻ തല്ലുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.

വിവാഹം കഴിഞ്ഞതിന് പിന്നാലെ വരനും വധുവും പരസ്പരം മധുരം കൈമാറുന്ന ചടങ്ങിനിടെയായിരുന്നു വരൻ വധുവിന്റെ കരണം നോക്കിപുകച്ചത്. വരന്‍ വധുവിന് മധുരം കൊടുത്തപ്പോള്‍ വധു കഴിച്ചു. എന്നാല്‍ വരന് മധുരം കൊടുക്കുന്നതിന് മുമ്പ് വധു കൈവലിച്ച് വരനു മധുരം കൊടുക്കാതെ കളിപ്പിച്ചു.ഈ കുസൃതി പക്ഷേ വരന് ഇഷ്ടപ്പെട്ടില്ല അയാൾ ഉടന്‍ തന്നെ കൈവീശി വധുവിന്റെ മുഖത്ത് അടിയ്ക്കുകയായിരുന്നു. വരന്റെ തല്ലുകൊണ്ട വധു വിവാഹവേദിയിലെസോഫയിലേക്ക് മറിഞ്ഞു വീഴുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വരന്റെ അപ്രതീക്ഷിത നീക്കത്തില്‍ വധുവും ബന്ധുക്കളും ഞെട്ടി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ കണ്ട പലരും വരന്റെ ചെയ്തികളെ വിമർശിക്കുകയാണ്. വിവാഹത്തിനെത്തിയ അതിഥികളുടെയും വധുവിന്റെ ബന്ധുക്കളുടെയും മുൻപിൽവെച്ച് വധുവിനോട് ഇങ്ങനെ പെരുമാറിയത് തീർത്തും മോശം പ്രവർത്തിയാണെന്നും, കല്യാണവേദിയിൽ വെച്ചുതന്നെ ഇങ്ങനെയാണ് പെരുമാറ്റമെങ്കിൽ ജീവിതകാലം മുഴുവൻ ആ പെൺകുട്ടി അയാളുടെ ചവിട്ടും തൊഴിയും സഹിക്കേണ്ടിവരും എന്നൊക്കെയാണ് വീഡിയോ കണ്ടവരുടെ വിമർശനം. ഒരു പക്ഷേ പെൺകുട്ടിക്ക് ഈ വിവാഹത്തിന് താൽപര്യമുണ്ടായിരുന്നില്ല എന്ന സംശയവും ചിലർ പങ്കുവയ്ക്കുന്നു. വീഡിയോയുടെ തുടക്കം മുതലേ പെൺകുട്ടിയുടെ മുഖത്ത് ഒരു തരത്തിലുള്ള സന്തോഷവും കാണാൻ കഴിഞ്ഞില്ലെന്നും അവർ പറയുന്നു.