‘ലോകത്തെ അത്ഭുതപ്പെടുത്തിയ ബംഗാളി’: യഥാർത്ഥ ചിത്രങ്ങൾ ഇങ്ങനെ

1

ലോകത്തെ അത്ഭുതപ്പെടുത്തി ബംഗാളി എന്ന പേരില്‍ ഒരു റൂമിന്‍റെ വാതിലിന് മുന്നില്‍ തന്നെ കോണിപ്പടികള്‍ കോണ്‍ക്രീറ്റ് ചെയ്തുവച്ചിരിക്കുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കേരളത്തിലെ എതോ സ്ഥലത്തു സംഭവിച്ച ഈ ചിത്രം വാട്ട്സ്ആപ്പിലൂടെ പ്രചരിക്കുകയും ചര്‍ച്ചയാകുകയും ചെയ്തിരുന്നു. സംഭവത്തില്‍ ബംഗാളിയെ മാത്രം എങ്ങനെ കുറ്റം പറയും എന്നതാണ് പ്രധാനമായും ഉയര്‍ന്ന ചോദ്യം. ഇത് വംശീയമായ അധിക്ഷേപമാണെന്നും ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

കോൺക്രീറ്റും കഴിയുന്നിടം വരെ ഇതാരുടെയും ശ്രദ്ധയിൽ വന്നില്ലെങ്കിൽ പണിഞ്ഞവരും ഉടമസ്ഥതരും വലിയ അശ്രദ്ധക്കാരാണെന്നാണ് ഒരു പ്രധാന കമന്‍റ്. അങ്ങനെ പലതരം അഭിപ്രായങ്ങൾക്കും വാദ പ്രതിവാദങ്ങൾക്കുമൊടുവിൽ വീടിന്റെ പ്ലാനിൽ ഭേദഗതിവരുത്തിയ പുതിയ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു തുടങ്ങി.കുറ്റം ബംഗാളിയുടേതല്ലെന്നും പ്ലാനിൽ വന്നമാറ്റമാണെന്നും പുതിയ ചിത്രങ്ങളിലൂടെ വ്യക്തം.