
ദുബായ്: ദുബായില്‍ പൊലീസ് ഉദ്യോഗസ്ഥയെ ചുംബിച്ച ഇറാന്‍ പൗരന് പ്രാഥമിക കോടതി തടവ് ശിക്ഷ വിധിച്ചു. 35 കാരനായ വര്‍ക്ക്ഷോപ്പ് ജീവനക്കാരനാണു 23കാരിയായ പൊലീസ് ഉദ്യോഗസ്ഥയുടെ ശരീരത്തില്‍ തൊടുകയും, ചുംബിക്കുകയും ചെയ്തത്. പ്രതിക്ക് ആറ് മാസം തടവ് ശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്തണമെന്നും ചൊവ്വാഴ്ച കോടതി ഉത്തരവിട്ടു. അല്‍ ഖൂസിലെ ഒരു വര്‍ക് ഷോപ്പില്‍ വെച്ച് കഴിഞ്ഞ വര്‍ഷം ജൂണ്‍ 13നാണ് കേസിന് ആധാരമായ സംഭവം നടന്നത്. സംഭവ സമയത്ത് ഉദ്യോഗസ്ഥ ഡ്യൂട്ടിയില്‍ അല്ലായിരുന്നു. തന്റെ കാർ നന്നാക്കാൻ വേണ്ടി വർക്ഷോപ്പിലെത്തിയപ്പോൾ അയാൾ കാറിന്റെ ഗ്ലാസ് പരിശോധിക്കാനെന്ന വ്യാജേന ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നും, മാറി നില്‍ക്കാന്‍ പറഞ്ഞെങ്കിലും ഇത് അനുസരിക്കാന്‍ കൂട്ടാക്കാതിരുന്ന പ്രതി യുവതിയുടെ തോളില്‍ കൈവെച്ചുവെന്നും, ഇത് യുവതി എടുത്ത് മാറ്റിയപ്പോള്‍ പെട്ടെന്ന് തന്നെ കടന്നുപിടിക്കുകയും കവിളില്‍ ചുംബിക്കുകയയുമായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്. ഒടുവിൽ കാർ നന്നാക്കാൻ തയ്യാറാവാതെ യുവതി തിരിച്ചു വരുകയും പോലീസിൽ പരാതിപ്പെടുകയുമാണുണ്ടായത്. കടയിലെ സിസിടിവി ക്യാമറയില്‍ യുവാവ് കാറിനുള്ളിലേക്ക് ദൃശ്യങ്ങൾ പതിഞ്ഞിട്ടുമുണ്ട്. പരാതിയെ തുടർന്നാണ് പോലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. പ്രതി കോടതിക്കുമുന്നിൽ കുറ്റം നിഷേധിച്ചിരുന്നെങ്കിലും ഇതൊന്നും കണക്കിലെടുക്കാതെയാണ് ശിക്ഷ വിധിച്ചത്.