ഫഹദ് ബിൻ അബ്‍ദുറഹ്‍മാൻ അൽജലാജിൽ സൗദി അറേബ്യയിൽ പുതിയ ആരോഗ്യമന്ത്രിയായി ചുമതലയേറ്റു

1

റിയാദ്: സൗദി അറേബ്യയുടെ പുതിയ ആരോഗ്യ മന്ത്രിയായി ഫഹദ് ബിൻ അബ്‍ദുറഹ്മാൻ അൽജലാജിൽ ചുമതലയേറ്റു. വെർച്വൽ സംവിധാനത്തിലൂടെ ചൊവ്വാഴ്ചയാണ് സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തത്.

ആരോഗ്യ മന്ത്രിയായിരുന്ന ഡോ. തൗഫീഖ് അൽറബീഅയെ ഹജ്ജ് ഉംറ മന്ത്രിയാക്കിയും ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽജലാജിലിനെ പുതിയ ആരോഗ്യ മന്ത്രിയായും നിയോഗിച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് സൽമാൻ രാജാവ് ഉത്തരവിട്ടത്. നേരത്തെ ആരോഗ്യ മന്ത്രാലയത്തിലെ ആസൂത്രണ വികസന സഹമന്ത്രിയായിരുന്നു ഫഹദ് ബിൻ അബ്‍ദുറഹ്മാൻ അൽജലാജിൽ.