ഫഹദ് ഫാസിലിന് സമ്മാനമായി റോയല്‍ എന്‍ഫീല്‍ഡ് ഇന്‍റര്‍സെപ്റ്റര്‍ 650

0

മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസിലിന് സമ്മാനമായി റോയല്‍ എന്‍ഫീല്‍ഡ് ഇന്‍റര്‍സെപ്റ്റര്‍ 650. കൊച്ചിയില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ അര്‍ബന്‍ ലോക്കോമോട്ടോ എന്ന പുതിയ സ്റ്റോര്‍ ഉദ്ഘാടനം ചെയ്‍തതിന്‍റെ ഭാഗമായാണ് ഇന്‍റര്‍സെപ്റ്റര്‍ 650 ഫഹദിന് സമ്മാനിച്ചത്.

2018 നവംബറിലാണ് കോണ്‍ടിനന്‍റല്‍ ജിടി, ഇന്‍റര്‍സെപ്റ്റര്‍ 650 മോഡലുകളെ റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിക്കുന്നത്. ഇന്‍റര്‍സെപ്റ്ററിന് 2.50 ലക്ഷം രൂപ മുതല്‍ 2.70 ലക്ഷം രൂപയും കോണ്ടിനെന്റല്‍ ജിടിക്ക് 2.65 ലക്ഷം മുതല്‍ 2.85 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില.

അറുപതുകളില്‍ വിപണിയിലുണ്ടായിരുന്ന പഴയ ഇന്റര്‍സെപ്റ്റില്‍ നിന്ന് പ്രചോനദം ഉള്‍ക്കൊണ്ട് പുറത്തിറങ്ങിയ ഒരു ക്ലാസിക് റോഡ്‌സ്റ്റര്‍ മോഡലാണിത്. നിറങ്ങളിലെ വ്യത്യാസങ്ങല്‍ക്കനുസരിച്ച് ബേസ്, കസ്റ്റം, ക്രോം എന്നിങ്ങനെ മൂന്ന് വേരിയന്റുകളാണ് ഇന്റര്‍സെപ്റ്ററിനുള്ളത്. ഇതില്‍ ഡ്യുവല്‍ ടോണിലുള്ള കസ്റ്റം മോഡലാണ് ഫഹദിന് സമ്മാനിച്ചത്.
2017 നവംബറില്‍ ഇറ്റലിയില്‍ നടന്ന മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിലാണ് ഇരുബൈക്കുകളെയും കമ്പനി ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. റോയൽ എൻഫീൽഡിന്‍റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് 648 സിസിയിൽ പാരലൽ ട്വിൻ എഞ്ചിൻ ഒരുങ്ങുന്നത്. ബുള്ളറ്റ് ആരാധകരുടെ മനം കവരുന്ന മോഡലുകളാണ് ഇറ്റലിയിലെ മിലാനിൽ നടന്ന മോട്ടോർ ഷോയിൽ എൻഫീൽഡ് അവതരിപ്പിച്ചത്