മകന്‍റെ ഭാര്യയെ സ്വന്തമാക്കാന്‍ മകനെ വെട്ടിനുറുക്കി അച്ഛന്‍; അതിക്രൂരം

1

മകന്‍റെ ഭാര്യയെ സ്വന്തമാക്കാന്‍ മകനെ വെട്ടിനുറുക്കി അച്ഛൻ വെട്ടിനുറുക്കി ഓടയിലെറിഞ്ഞു. പഞ്ചാബിലെ ഫരീദ്‌കോട്ടിലെ ഡബ്രി ഖാന ഗ്രാമത്തിലാണ് മനസ്സിനെ മരവിപ്പിക്കുന്ന ഈ ക്രൂരസംഭവം നടന്നത്. 62 വയസുകാരനായ ഛോട്ടാസിങ് എന്നയാളാണ് മരുമകളെ വിവാഹം ചെയ്യാൻ നാൽപ്പതുകാരനായ മകൻ രജ്വിന്ദര്‍ സിങ്ങിനെ കൊലപ്പെടുത്തിയത്. ഉറങ്ങിക്കിടന്ന മകന്‍റെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചെറുകക്ഷണങ്ങളാക്കി പ്ലാസ്റ്റിക്ക് കവറിലിട്ട് ഓടയിൽ വലിച്ചെറിഞ്ഞു.
ഛോട്ടാസിങിന്‍റെ അനന്തരവനായ ഗുര്‍ചരണ്‍ സിങ് ഉറക്കമുണര്‍ന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വീടിനുള്ളില്‍ രക്തം തളം കെട്ടി നില്‍ക്കുന്നത് കണ്ട ഗുര്‍ചരണ്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് രജ്വിന്ദര്‍ സിങ്, ജസ്വീര്‍ കൗറിനെ വിവാഹം കഴിച്ചത്. ഇരുവര്‍ക്കും രണ്ട് കുട്ടികളുണ്ട്. ഭാര്യയും അച്ഛനുമായുള്ള പ്രണയത്തെച്ചൊല്ലി രജ്വിന്ദര്‍ സിങ്ങ് കലഹിച്ചിരുന്നതായും പൊലീസ് പറഞ്ഞു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി ഛോട്ടാസിങിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.