സിനിമാ നിർമാതാവ് സുരേഷ് കുമാർ ബിജെപി സംസ്ഥാന കമ്മിറ്റിയിൽ

0

തിരുവനന്തപുരം: സിനിമ നിർമാതാവ് ജി. സുരേഷ് കുമാർ ബിജെപി സംസ്ഥാന കമ്മിറ്റിയിൽ. സുരേഷ് കുമാറിനെയും പാലക്കാട് നഗരസഭാധ്യക്ഷായിരുന്ന പ്രിയ അജയനെയും സംസ്ഥാന കമ്മിറ്റിയിൽ ഉൾപെടുത്തി.

സിനിമാ സംവിധായകനും നടനുമായ മേജർ രവിയെയും സിനിമാ നടൻ ദേവനെയും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്മാരായി കഴിഞ്ഞ ദിവസം തെര‍ഞ്ഞെടുത്തിരുന്നു.