ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു

0

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായ ജോര്‍ജ് ഫെര്‍ണാണ്ടസ് (88) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളുകളായി ചികിത്സയിലായിരുന്നു. ഡല്‍ഹിയിലെ സ്വകാര്യ വസതിയിലായിരുന്നു അന്ത്യം.വാജ്‌പേയ് സർക്കാരിന്റെ കാലത്താണ് ജോർജ് ഫെർണാണ്ടസ് പ്രതിരോധമന്ത്രിയായി ചുമതല വഹിച്ചിരുന്നത്. 1967ലാണ് ജോർജ് ഫെർണാണ്ടസ് ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. തുടർന്ന് പ്രതിരോധത്തിന് പുറമെ നിരവധി തവണ റെയിൽവേ, വ്യവസായ വകുപ്പുകളുടെ മന്ത്രിയായി. അടിയന്തരാവസ്ഥയെ തുടർന്ന് അറസ്‌റ്റിലായ ജോർജ് ഫെർണാണ്ടസ് ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തി അധികാരത്തിലേറിയ ജനതാ സർക്കാരിലെ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു.കാര്‍ഗില്‍ യുദ്ധസമയത്ത് നടന്ന ശവപ്പെട്ടി കുംഭകോണവുമായി ബന്ധപ്പെട്ട് വിവാദത്തിലകപ്പെട്ടു. 1930 ജൂണ്‍ മൂന്നിന് മംഗലാപുരത്താണ് ജനനം.