
കൊച്ചി: ആഭ്യന്തര യാത്രകള്‍ക്ക് ടിക്കറ്റ് നിരക്കുകള്‍ 1,099 രൂപ മുതലും അന്താരാഷ്ട്ര യാത്രകള്‍ക്ക് ടിക്കറ്റ് നിരക്കുകള്‍ 4,999 രൂപയ്ക്കും പ്രഖ്യാപിച്ച് ഗോ എയര്‍. മാര്‍ച്ച് രണ്ട് മുതല്‍ മാര്‍ച്ച് നാല് വരെയാണ് ഇളവുകളോടെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുക. മാര്‍ച്ച് രണ്ട് മുതല്‍ സെപ്റ്റംബര്‍ ഒന്ന് വരെയുളള യാത്രകള്‍ക്കാകും ഓഫര്‍ ബാധകമാകുക. കണ്ണൂര്‍ -ബാംഗ്ലൂര്‍ യാത്രയ്ക്ക് 1,999 രൂപയ്ക്ക് വിമാനടിക്കറ്റ് ബുക്ക് ചെയ്യാം. കണ്ണൂരില്‍ നിന്ന് മുംബൈയിലേക്ക് 3,399 രൂപയ്ക്ക് യാത്ര ചെയ്യാം. അഹമ്മദാബാദ് – കൊച്ചി യാത്രയ്ക്ക് 2,499 രൂപയാണ് ടിക്കറ്റ് നിരക്ക്. വിശദമായ വിവരങ്ങളും ടിക്കറ്റ് ബുക്ക് ചെയ്യാനും ഗോ എയറിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ goair.in ലഭിക്കും