‘ഗോൾഡ്’ ഓണത്തിന് തിയെറ്ററുകളിൽ

0

നേരം, പ്രേമം എന്നി ഹിറ്റ്‌ ചിത്രങ്ങൾക്ക് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രം “ഗോൾഡ്’ ഓണത്തിന് തിയെറ്ററുകളിൽ റിലീസിന് .മാജിക്‌ ഫ്രെയിംസും പൃഥ്വിരാജ് പ്രോഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

പൃഥ്വിരാജും നയൻതാരയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ ലാലു അലക്സ്, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട്, ജഗദീഷ്, ബാബു രാജ്, ഷൈൻ ടോം ചാക്കോ, അജ്മൽ അമീർ, പ്രേം കുമാർ, മല്ലിക സുകുമാരൻ, ഷമ്മി തിലകൻ, ദീപ്തി സതി, ശാന്തി കൃഷ്ണ, ശബരീഷ് വർമ്മ, കൃഷ്ണ ശങ്കർ, റോഷൻ മാത്യു, സുരേഷ് കൃഷ്ണ, സുധീഷ്, അബു സലിം, ഇടവേള ബാബു, ജാഫർ ഇടുക്കി, സാബുമോൻ, തെസ്നിഖാൻ തുടങ്ങി മലയാളത്തിലെ വമ്പൻ താരങ്ങൾ അണിനിരക്കുന്നു.

സംഗീതം രാജേഷ് മുരുകേശൻ, കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രൻ. വിശ്വജിത്ത് ഒടുക്കത്തിൽ, പ്രൊഡക്ഷൻ ഡിസൈനർ അശ്വനി കാലേ, ലിറിക്‌സ് ശബരീഷ് വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു, ലൈൻ പ്രൊഡ്യൂസർ സന്തോഷ്‌ കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ് ആൻഡ് ശ്രീ ശങ്കർ, കോസ്റ്റ്യൂം സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവിയർ, പ്രൊഡക്ഷൻ ഇൻചാർജ് അഖിൽ യെശോദരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആന്‍റണി ഏലൂർ, പ്രൊഡക്ഷൻ മാനേജർ ഷെമീൻ മുഹമ്മദ്, ഫിനാൻസ് കൺട്രോളർ മാൽകം ഡിസിൽവ, സ്റ്റിൽ ഫോട്ടോഗ്രാഫർ അർജുൻ കല്ലിങ്കൽ, അഡ്മിനിസ്ട്രേഷൻ ആന്‍റ് ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു, ഡിസൈൻസ് ആനന്ദ് രാജേന്ദ്രൻ, പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് ബിനു ബ്രിങ്ഫോർത്ത്.സെപ്റ്റംബർ എട്ടിന് മാജിക്‌ ഫ്രെയിംസ് റിലീസ് ചിത്രം തിയെറ്ററുകളിൽ എത്തിക്കുന്നു.