ജീപി വിവാഹിതനായോ? വിവാഹവേഷത്തില്‍ വധുവിനൊപ്പമുള്ള ചിത്രം പുറത്ത്

0

കുടുംബ സദസ്സുകളുടെ പ്രിയ താരങ്ങളായ ജീപി യും ഡീപി യും തമ്മില്‍ വിവാഹിതരായോ? ഗോവിന്ദ് പദ്മസൂര്യയും ദിവ്യ പിള്ളയും തമ്മിലുളള വിവാഹ ചിത്രങ്ങൾ പുറത്ത്. മലയാള സിനിമ താരങ്ങളായ ഇരുവരും സീ കേരളം ചാനൽ സംപ്രേഷണം ചെയുന്ന മിസ്റ്റർ ആൻഡ് മിസിസ്സ് റിയാലിറ്റി ഷോയിലെ വിധികർത്താക്കളാണ്.  ഏതെങ്കിലും സിനിമയ്ക്കോ മറ്റുള്ള പരിപാടിയ്ക്ക് വേണ്ടി നടത്തിയ വിവാഹമാണോ എന്ന് വ്യക്തമല്ല. അതുകൊണ്ട് തന്നെ ‘ഇതെപ്പോള്‍ സംഭവിച്ചു? യഥാര്‍ഥ വിവാഹമാണോ? എന്നൊക്കെയുള്ള സംശയത്തിലാണ് ആരാധകർ.