സുഹാനയ്ക്ക് ഡേറ്റ് ചെയ്യാന്‍ താല്‍പര്യം ആരോട്?; ആരാധകന്‍റെ ചോദ്യത്തിന് മറുപടിയുമായി ഷാരൂഖ് ഖാന്‍റെ മകൾ

2

തനിക്ക് ഡേറ്റ് ചെയ്യാന്‍ താല്‍പര്യമുള്ളത് ആരോടെന്ന് വെളിപ്പെടുത്തി ഷാറൂഖ് ഖാന്‍റെ മകള്‍ സുഹാന ഖാന്‍.

തന്‍റെ ഇന്‍സ്റ്റാഗ്രാമിലൂടെ ഒരു ആരാധകൻ ചോദിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് സുഹാന ഡേറ്റിംഗ് ചെയ്യാൻ താല്പര്യമുള്ള വ്യക്തിയാരാണെന്ന് തുറന്നു പറഞ്ഞിരിക്കുന്നത്.

സൌത്ത് കൊറിയന്‍ ഗായകനും ഗാനരചയ്താവും നടനുമായ സുഹോ എന്നാണ് ബോളിവുഡിലെ താരരാജാവായ ഷാരൂഖ് ഖാന്റെ മകളുടെ മറുപടി.

ബോയ് ബാന്‍റ് എക്സോയുടെ പ്രധാന ഗായകനാണ് സുഹോ.

വോഗ് മാഗസിന്‍റെ സുഹാനയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത ആരാധകർ സിനിമയിലേക്കുള്ള സുഹാനയുടെ അരങ്ങേറ്റത്തിനായുള്ള കാത്തിരിപ്പിലാണ്.