സ്നേഹ: ജാ​തി​യും മ​ത​വു​മി​ല്ലാ​ത്ത ആ​ദ്യ​ത്തെ ഇ​ന്ത്യ​ക്കാ​രി

0

ചെ​ന്നൈ: ജാ​തി​യും മ​ത​വു​മി​ല്ലാ​ത്ത ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ വ​നി​ത​യാ​യി ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യും അ​ഭി​ഭാ​ഷ​ക​യു​മാ​യ സ്നേ​ഹ. നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷമാണ് സ്നേഹയ്ക്ക് ജാ​തി​യും മ​ത​വു​മി​ല്ലെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ലഭിച്ചത്. തി​രു​പാ​ട്ടൂ​ർ ത​ഹ​സി​ൽ​ദാ​ർ ടി.​എ​സ്. സ​ത്യ​മൂ​ർ​ത്തി​യാണ് സ്‌നേഹയെക്ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് കൈമാറിയത്. ജാ​തി​യും മ​ത​വു​മി​ല്ലാ​ത്ത ആ​ദ്യ​ത്തെ ഇ​ന്ത്യ​ക്കാ​രിയായി സ്നേഹ.
തി​രു​പാ​ട്ടൂ​രി​ൽ നി​ന്നു​ള്ള സ്നേ​ഹ​യു​ടെ മാ​താ​പി​താ​ക്ക​ൾ​ക്ക് ജാ​തി​യി​ലും മ​ത​ത്തി​ലും വി​ശ്വാ​സ​മി​ല്ലാ​യി​രു​ന്നു. അ​തു കൊ​ണ്ടു ത​ന്നെ അ​പേ​ക്ഷ​ഫോ​മു​ക​ളി​ലെ ജാ​തി​യും മ​ത​വും സൂ​ചി​പ്പി​ക്കാ​നു​ള്ള പ​ട്ടി​ക​ക​ൾ അ​വ​ർ പൂ​രി​പ്പി​ക്കാ​തെ ന​ൽ​കി. ജ​ന​ന​സ​ർ​ട്ടി​ഫി​ക്ക​റ്റ്, സ്കൂ​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യി​ലെ​ല്ലാം ഈ ​കോ​ള​ങ്ങ​ൾ പൂ​രി​പ്പി​ച്ചി​ട്ടി​ല്ല.പിനീട് ജാതിയും മതവും പലയിടങ്ങളിലും ആവശ്യപ്പെട്ടതോടെയാണ് ഇത്തരം ഒരു സ​ർ​ട്ടി​ഫി​ക്കറ്റിനെ കുറിച്ച് സ്നേഹ ആലോച്ചിച്ചത്. ജാ​തി മ​തം എ​ന്നി​വ​യി​ൽ വി​ശ്വ​സി​ക്കാ​ത്ത​വ​ർ​ സ​ർ​ട്ടി​ഫി​ക്ക​റ്റ് ലഭിക്കുമെന്ന് അറിഞ്ഞതോടെ 2010 മുതൽ സർട്ടിഫിക്കറ്റിനുവേണ്ടി പോരാടുന്നുണ്ടെങ്കിലും 2017ൽ ​സ​ബ് ക​ള​ക്റ്റ​ർ ബി ​പ്രി​യ​ങ്ക പ​ങ്ക​ജ​മാ​ണ് അ​പേ​ക്ഷ​ക്ക് വേണ്ട നടപടികൾ നടത്തിയത്. സ്നേഹയെ കുറിച്ച് വ്യക്തമായി അന്വേഷിച്ച ശേഷമാണ് സർട്ടിഫിക്കറ്റ് നൽകിയത്.