ആഭ്യന്തര ഹജ്ജ് തീർത്ഥാടകർക്കുള്ള പുതിയ നിരക്ക് പ്രഖ്യാപിച്ചു

0

മക്ക: ഈ വർഷം ഹജ്ജ് നിർവ്വഹിക്കുന്നതിനുള്ള ആഭ്യന്തര ഹജ്ജ് തീർത്ഥാടകരുടെ പാക്കേജ് നിരക്കുകൾ ഹജ്ജ് – ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. പാക്കേജുകളിൽ പുതിയ സേവനങ്ങൾ ഉൾപ്പെടുത്തുകയും പേരുകളിൽ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.ഏറ്റവും കുറഞ്ഞ നിരക്ക് 3465 റിയാലാണ്.ഇതിനു പുറമെ മൂല്യ വർധിത നികുതികൂടി നൽകണം. ഇക്കോണമി-2 വിഭാഗത്തിലാണ് ഈ നിരക്ക് നൽകേണ്ടത്.

ഇത്തവണത്തെ ഹജ്ജ് പാക്കേജുകളുടെ പേരും മാറ്റിയിട്ടുണ്ട്.ജനറൽ പാക്കേജ് വിഭാഗത്തിന്റെ പേര് അൽ ദിയാഫ എന്ന പേര് ഇക്കോണമി -1 എന്നും കുറഞ്ഞ നിരക്കിലുള്ള പാക്കേജയാ അൽമുയസ്സറിനെ ഇക്കോണമി -2 എന്നാക്കിയും മാറ്റി.

ഹജ്ജ് സർവീസ് കമ്പനികളുടെയും സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് ഏകീകൃത മാതൃകയിലുള്ള യൂണിഫോം ബാധകമാക്കുന്നതിനും തീരുമാനമായി. ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്ന തൊഴിലാളികൾക്കും ഏകീകൃത യൂണിഫോം ബാധകമാക്കും. കൂടാതെ ഓരോ പാക്കേജുകളും നടപ്പിലാക്കുന്ന സർവീസ് കമ്പനികളുടെ സൈൻ ബോർഡുകൾക്കും ഏകീകൃത നിറം നൽകും.