അതിരപ്പിള്ളി: കേരളത്തില്‍ മഴ വീണ്ടും കനത്തു. കര്‍ക്കടക മാസത്തെ ഓര്‍മിപ്പിക്കും വിധമാണ് പെയ്ത്ത്. ഇടുക്കിയിലെ ചെറു അണക്കെട്ടുകള്‍ നിറഞ്ഞതിനു പിന്നാലെ ചൂടു കൂടുതലുള്ള പാലക്കാട്ടും അണക്കെട്ടുകള്‍ ജലസമൃദ്ധമായി. മലമ്പുഴക്കു പിന്നാലെ ഷോളയാര്, പെരിങ്ങല്‍്ക്കുത്ത് അണക്കെട്ടുകളാണ് ശനിയാഴ്ച തുറന്നത്. നാലുവര്ഷത്തിനുള്ളില് ആദ്യമായാണ് ഷോളയാര് അണക്കെട്ട് തുറക്കുന്നത്. ശനിയാഴ്ച രാത്രി എട്ടരയോടെ ഒന്നാമത്തെ ഷട്ടര് അരയടിയോളം തുറന്നു.
പെരിങ്ങല്ക്കുത്തില്‍ മൂന്ന്, നാല്, അഞ്ച് നമ്പര് ഷട്ടറുകള് രാത്രി എട്ടുമണിയോടെ രണ്ടടിവീതം തുറന്നു. ഇവിടെ നിന്നും് വൈദ്യുതി ഉത്പാദനം നടക്കുന്നുണ്ട്. ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. രാത്രിയും മഴപെയ്യുന്നതിനാല് ഷട്ടറുകള്‍ കൂടുതല്‍് തുറക്കാന്‍് സാധ്യതയുണ്ടെന്ന് വൈദ്യുതി ബോര്‍്ഡ് അധികൃതര്‍ അറിയിച്ചു.