ഹൈക്കോടതി ഓൺലൈൻ സിറ്റിങ്ങിലേക്ക് മാറിയേക്കും

0

കൊച്ചി: കോവിഡ് വ്യാപനം വർധിക്കുന്നത് കണക്കിലെടുത്ത് തിങ്കളാഴ്ച മുതൽ ഹൈക്കോടതി സിറ്റിങ് പൂർണമായും ഓൺലൈനിലേക്ക് മാറ്റിയേക്കും.

വെള്ളിയാഴ്ച ഫുൾകോർട്ട് സിറ്റിങ്ങിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. കോവിഡ് സാഹചര്യം കണക്കിലെടുത്ത് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ യോഗം ചേർന്നു. തിങ്കളാഴ്ചമുതൽ ഓൺലൈൻ സിലൈൻ സിറ്റിങ് ആരംഭിക്കാമെന്ന നിർദേശമാണ് യോഗത്തിൽ ഉയർന്നത്.

നിലവിൽ കേസ് കേൾക്കുന്നതിനൊപ്പം ഓൺലൈനിലും പരിഗണിക്കുന്ന ഹൈബ്രിഡ് രീതിയാണ് ഹൈക്കോടതിയിൽ.