കോവിഡ് മഹാമാരിക്ക് ശേഷം ഐഡഹോ ബോയ്‌സി മലയാളി കൂട്ടായ്മ ഓണാഘോഷം ബോയ്‌സി കൊളംബിയ റെക്രീയേഷൻ സെന്ററിൽ വെച്ച് ആഘോഷിച്ചു. കഴിഞ്ഞ വർഷം കോവിഡ് മാനദണ്ഡങ്ങൾക്ക് അനുസരിച്ചു ഓൺലൈൻ ആഘോഷങ്ങളിലേക്ക് ചുരുക്കിയതിനാൽ ഇത്തവണത്തെ ഓണത്തിന് കൂടുതൽ ആളുകൾ പങ്കെടുത്തിരിന്നു എന്നത് ശ്രദ്ധേയമാണ്.
കേരളത്തിന്റെ തനത് ശൈലിയിൽ ഉള്ള നൃത്തനൃത്ത്യങ്ങൾ , കുട്ടികൾക്കും സ്ത്രീകൾക്കും ആയുള്ള പ്രത്യേകം വടംവലി എന്നിങ്ങനെ വിവിധ കായിക കലാപരിപാടികള്‍ ആഘോഷവേളയിൽ വേദിയിൽ അരങ്ങേറി.’
മലയാളികളുടെ ഗൃഹാതുരത്വത്തിന്റെ ഓർമ്മകളിലേക്ക് കൊണ്ടുപോകതക്കത്തിലുള്ള ഓണപൂക്കളവും, തിരുവാതിരകളിയും, നാടൻപാട്ടും ചടങ്ങിന്റെ മാറ്റ് കൂട്ടി. പരിപാടികള്‍ക്ക് ശേഷം വിപുലമായ രീതിയില്‍ ഓണ സദ്യയുണ്ടായിരുന്നു.
കേരളത്തിൽ നിന്നും ഒരുപാട് അകലെ ആണെങ്കിലും കുട്ടികളെ ഉൾപ്പെടുത്തി മാസങ്ങളോളം നീണ്ടുനിന്ന പരിശീലനങ്ങളോട് കൂടിയുള്ള ഇത്തരം പരിപാടികൾ പുതിയ തലമുറ മലയാളികൾക്ക് കേരളത്തിന്റെ സംസ്കാരവും രുചി വൈവിധ്യങ്ങളും പകർന്നു നൽകുന്ന വേദി ആകും എന്നുള്ളതിൽ സംശയം ഇല്ല. മഞ്ജു, ടോം, ബിനി, ഷീബ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.