നാളെ മുതൽ ഇടുക്കി ഡാം സന്ദർശകർക്കായി തുറന്നു കൊടുക്കും

0

ഇടുക്കി: സന്ദര്‍ശകര്‍ക്കായി ഇടുക്കി ഡാം നാളെ മുതല്‍ തുറന്നുകൊടുക്കും. ഡിസംബര്‍ 31 വരെ തുറന്നുകൊടുക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.

ചെറുതോണി-തൊടുപുഴ റൂട്ടില്‍ പാറേമാവ് ഗെയിറ്റിലൂടെയാണ് പ്രവേശനം അനുവദിക്കുക. ബുധനാഴ്ച ദിവസങ്ങളില്‍ അവധിയായതിനാൽ സന്ദര്‍ശനം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു