ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാം; ഫോമുകൾ ഇ-ഫയലിംഗിന് ലഭ്യമാണ്

0

2023-24 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി 2024 ജൂലൈ 31 ആണെന്നിരിക്കെ ഐടിആർ-1, ഐടിആർ-2, ഐടിആർ-4 എന്നിവയുടെ ഇ-ഫയലിംഗ് പതിപ്പുകൾ ആദായനികുതി വകുപ്പ് പുറത്തിറക്കി. അനായാസമായി ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യാൻ ഇതിലൂടെ സാധിക്കും.

ആദായ നികുതി ഫോമുകൾ ഏതൊക്കെ?

ഐടിആർ 1 (സഹജ്), ഐടിആർ 2, ഐടിആർ 3, ഐടിആർ 4, ​​ഐടിആർ 5, ഐടിആർ 6, ഐടിആർ 7 എന്നിങ്ങനെ വ്യക്തികൾക്കും ബിസിനസുകൾക്കും കമ്പനികൾക്കും വേണ്ടി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഏഴ് തരം ഐടിആർ ഫോമുകൾ ആണ് നിലവിലുള്ളത്. ഐടിആർ ഫയൽ ചെയ്യുമ്പോൾ, നികുതിദായകർ ഏത് ഫോം ഉപയോഗിക്കണം എന്നതിനെക്കുറിച്ച് പലപ്പോഴും ചോദ്യം ഉയർന്നുവരാറുണ്ട്. ഐടിആർ 1 ,ഐടിആർ 4 എന്നിവ ചെറുതും ഇടത്തരവുമായ നികുതിദായകർക്ക് അനുയോജ്യമായ ലളിതമായ ഫോമുകളാണ്.

ഐടിആർ-1 (സഹജ്): ഇത് ഏറ്റവും ലളിതമായ ഐടിആർ ഫോമാണ്, ₹50 ലക്ഷം വരെ വരുമാനമുള്ളവർക്ക് അനുയോജ്യമായ ഫോമാണിത്.

ഐടിആർ 2 : ഐടിആർ 1 , ഐടിആർ 3, ഐടിആർ 4 എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഐടിആർ 2 എന്നത് വിശാലമായ തലത്തിലുള്ള നികുതിദായകരെ ഉദ്ദേശിച്ചുള്ളതാണ്. സാധാരണയായി ഐടിആർ 2 ഉപയോഗിക്കുന്നവർ വ്യക്തികളും ഹിന്ദു അവിഭക്ത കുടുംബങ്ങളും

ഐടിആർ-1 അല്ലെങ്കിൽ ഐടിആർ-4 ഉപയോഗിക്കാൻ അർഹതയില്ലാത്തവർ: വൈവിധ്യമാർന്ന സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം ഉള്ളവർ
വിദേശ വരുമാനം ഉപയോഗിച്ച് നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്ന താമസക്കാരോ അല്ലാത്തവരോ.
ഒരു കമ്പനിയുടെ ഡയറക്ടർമാർ

ഐടിആർ-3: ഈ ഫോം വ്യക്തികൾക്കോ ​​ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കോ ​​ഉപയോഗിക്കാം, അവരുടെ വരുമാനം “ബിസിനസ് അല്ലെങ്കിൽ പ്രൊഫഷന്റെ ലാഭം അല്ലെങ്കിൽ നേട്ടങ്ങൾ” എന്ന വിഭാഗത്തിൽ പെടുന്നു

ഐടിആർ-4 (സുഗം): ഈ ഫോം ചില വരുമാന മാനദണ്ഡങ്ങൾ പാലിക്കുന്ന വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കുമുള്ളതാണ്: അവ താഴെപ്പറയുന്നവയാണ്

യഥാക്രമം ₹50 ലക്ഷം അല്ലെങ്കിൽ ₹2 കോടി വരെ വിറ്റുവരവുള്ള അനുമാന നികുതി സ്കീമിന് കീഴിലുള്ള (സെക്ഷൻ 44AD അല്ലെങ്കിൽ 44ADA) ബിസിനസ്സിൽ നിന്നോ തൊഴിലിൽ നിന്നോ ഉള്ള വരുമാനം.
മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം (പലിശ, ലാഭവിഹിതം, പെൻഷൻ മുതലായവ)

ഐടിആർ-5: ഈ ഫോം സ്ഥാപനങ്ങൾക്കുള്ളതാണ്. ബിസിനസ്സ് സ്ഥാപനങ്ങൾ , സഹകരണ സംഘങ്ങൾ, എന്നിവ ഇതിലുൾപ്പെടുന്നു.

ഐടിആർ-6: ഈ ഫോം കമ്പനികൾക്കായി പ്രത്യേകം തയ്യാറാക്കിയതാണ് .

ഐടിആർ-7: സ്ഥാപനങ്ങൾ, കമ്പനികൾ, സംഘടനകൾ എന്നിവർക്ക് സെക്ഷൻ 139 (4എ) പ്രകാരം ലഭിക്കുന്ന വരുമാനത്തിന് ഇളവ് അവകാശപ്പെടുകയാണെങ്കിൽ ഐടിആർ-7 ഫോം ഉപയോഗിച്ച് അവരുടെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാം.