ലോകകപ്പ് ഫൈനൽ, ഇന്ത്യക്ക് ബാറ്റിങ് തകർച്ച: മൂന്നാം വിക്കറ്റും പോയി

0

അഹമ്മദാബാദ്: 2023 ക്രിക്കറ്റ് ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍മാരായ ശുഭ്മാൻ ഗിൽ, രോഹിത് ശർമ, ശ്രേയസ് അയ്യർ എന്നിവരാണ് പുറത്തായത്.

ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി നായകന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലുമാണ് ഓപ്പണ്‍ ചെയ്തത്. രോഹിത് കഴിഞ്ഞ മത്സരങ്ങളിലെന്നപോആക്രമിച്ചുതന്നെയാണ് ബാറ്റുവീശിയത്. മറുവശത്ത് ഗില്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി. ആദ്യ നാലോവറില്‍ ഇരുവരും ചേര്‍ന്ന് 30 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ അഞ്ചാം ഓവറിലെ രണ്ടാം പന്തില്‍ ഗില്ലിനെ മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താക്കി.

മൂന്നു പന്തിൽ നാലു റൺസുമാ‍യി ശ്രേയസ് അയ്യർ മടങ്ങി. പാറ്റ് കമ്മിൻസിന്‍റെ പന്തിൽ വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസിനു ക്യാച്ച്.

31 പന്തിൽ 47 റൺസെടുത്ത രോഹിത് ശർമ 9.4 ഓവറിൽ ഗ്ലെൻ മാക്സ്‌വെലിന്‍റെ പന്തിൽ ട്രാവിസ് ഹെഡ് എടുത്ത ക്യാച്ചിൽ പുറത്ത്. പിന്നോട്ടോടി ഡൈവ് ചെയ്തെടുത്ത മനോഹരമായ ക്യാച്ച്.

updating….