ലോക്സഭാ തെരഞ്ഞെടുപ്പ്: ബുധനാഴ്ച മുതൽ മദ്യശാലകൾ അടച്ചിടും

0

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ മദ്യവിൽപ്പനശാലകൾ അടച്ചിടാൻ തീരുമാനം. ബുധനാഴ്ച മുതൽ അടച്ചിടാനാണ് തീരുമാനം.

ബുധനാഴ്ച വൈകീട്ട് ആറുമണി മുതൽ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ 26 ന് വൈകീട്ട് ആറുവരെയാണ് മദ്യശാലകൾ അടച്ചിടുക. വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധിയായിരിക്കും.