ലോകത്തെ ഏറ്റവും മികച്ച കോഫിയിൽ രണ്ടാമൻ ഇന്ത്യൻ ഫിൽറ്റർ കോഫി

0

ലോകത്ത് വ്യത്യസ്തമായ നിരവധി കോഫികൾ ലഭ്യമാണ്. തയ്യാറാക്കുന്നതിലും രുചിയിലുമൊക്കെ ഇവ പരസ്പരം വേറിട്ടുമിരിക്കും. എന്നാൽ ലോകത്തെ ഏറ്റവും രുചിയുള്ള കോഫികളെക്കുറിച്ചൊരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ലോകത്തിലെ രുചിയേറിയ മുപ്പത്തിയെട്ടു കോഫികളുടെ പേരുകളാണ് പുറത്തുവന്നിരിക്കുന്നത്. . ലോകത്തിലെ രുചിയേറിയ മുപ്പത്തിയെട്ടു കോഫികളുടെ പേരുകളാണ് പുറത്തുവന്നിരിക്കുന്നത്. അതിൽ രണ്ടാം സ്ഥാനത്തെത്തിയതാകട്ടെ സൗത്ത് ഇന്ത്യൻ ഫിൽറ്റർ കോഫിയും.

പ്രശസ്ത ഭക്ഷ്യ-യാത്രാ പ്ലാറ്റ്ഫോം ആയ ടേസ്റ്റ്അറ്റ്ലസ് ആണ് കോഫികളെ റേറ്റിങ് ചെയ്ത് പട്ടിക പുറത്തുവിട്ടത്. ഇതിൽ ഒന്നാം സ്ഥാനത്തെത്തിയത് ക്യൂബൻ എസ്പ്രസോ ആണ്. രണ്ടാംസ്ഥാനം ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഫിൽറ്റർ കോഫിക്കാണ്. ഡാർക്ക് റോസ്റ്റ് കോഫിയും പഞ്ചസാരയും ഉപയോ​ഗിച്ചാണ് ക്യൂബൻ എസ്പ്രസോ തയ്യാറാക്കുന്നത്. തെക്കേയിന്ത്യയിൽ കൂടുതൽ പ്രശസ്തവുമാണ് ഈ കോഫി.

ലോകത്തിലെ ആദ്യപത്തിൽപ്പെട്ട കോഫികൾ ക്യൂബൻ എസ്പ്രസോ(ക്യൂബ) സൗത് ഇന്ത്യൻ ഫിൽറ്റർ കോഫി(ഇന്ത്യ) എസ്പ്രസോ ഫ്രെഡോ(​ഗ്രീസ്) ഫ്രെഡോ കാപുചിനോ( ​ഗ്രീസ്) ഫ്രെഡോ കാപുചിനോ( ​ഗ്രീസ്) കാപുചിനോ(ഇറ്റലി) ടർകിഷ് കോഫി(ടർക്കി) റിസ്ട്രെറ്റോ(ഇറ്റലി) ഫ്രേപ്( ​ഗ്രീസ്) ഈസ്കഫേ( ജർമനി) വിയറ്റ്നാമീസ് ഐസ്ഡ് കോഫി(വിയറ്റ്നാം)

സാധാരണ കാപ്പികളില്‍ നിന്നും ഫില്‍റ്റര്‍ കോഫിയെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം അതിനുപയോഗിക്കുന്ന കാപ്പിപ്പൊടി തന്നെയാണ്. അറബിക്കാ ചെടിയിന്നുള്ള ശുദ്ധമായ കാപ്പിക്കുരുവാണ് ദക്ഷിണേന്ത്യന്‍ ഫില്‍റ്റര്‍ കോഫിയ്ക്ക് ഉപയോഗിക്കുന്നത്. ഇത് നന്നായി വറുത്ത് പൊടിച്ച് 90:10 അല്ലെങ്കില്‍ 80:20 എന്ന അനുപാതത്തില്‍ ചിക്കറിയുമായി യോജിപ്പിച്ചാണ് ഈ കാപ്പിപ്പൊടി ഉണ്ടാക്കുന്നത്. കാപ്പിയ്ക്ക് നല്ല മണവും സ്വാദും ലഭിക്കുന്നതിനുവേണ്ടിയാണിത്.