ഇന്‍റിഗോ ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള ഒരു സര്‍വീസ് കൂടി നിര്‍ത്തലാക്കുന്നു

0

മസ്‌ക്കറ്റ്: ബജറ്റ് എയര്‍ലൈന്‍ ഇന്റിഗോ ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള ഒരു സര്‍വീസ് കൂടി നിര്‍ത്തലാക്കുന്നു. ഏപ്രില്‍ ഒന്നു മുതല്‍ മസ്‌ക്കറ്റിൽ നിന്നും കൊച്ചിയിലേക്കുള്ള സർവീസുകൾ നിര്‍ത്തലാക്കാനാണ് ഇന്റിഗോയുടെ തീരുമാനമെന്ന് ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കി. ഏപ്രില്‍ ഒന്നു മുതല്‍ ടിക്കറ്റുകള്‍ എടുത്തവര്‍ക്ക് പണം തിരികെ നല്‍കുമെന്നാണ് അറിയിപ്പ്. മസ്‌ക്കറ്റിൽ നിന്നും കോഴിക്കോട്ടേക്കുള്ള സർവീസ് നേരത്തെ നിർത്തലാക്കിയിരുന്നു. ജെറ്റ് എയര്‍വേയ്‌സും മസ്‌ക്കറ്റിൽ നിന്നും കോഴിക്കോട്ടേക്കുള്ള സർവീസ് അവസാനിപ്പിച്ചു. ഇനി ഏപ്രിലോടെ എയര്‍ ഇന്ത്യ എക്സ്‍പ്രസും ഒമാന്‍ എയറും മാത്രമായിരിക്കും കൊച്ചിയിലേക്ക് സര്‍വീസ് നടത്തുന്നത്.
.