‘ചേട്ടന്‍ ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ’; ഒറ്റ ഡയലോഗ് കൊണ്ട് മലയാളിയെ പൊട്ടിച്ചിരിപ്പിച്ച നടി ആളൂര്‍ എല്‍സി അവസരം തേടി നടക്കുന്നു

2

പട്ടണപ്രവേശം എന്ന ഹിറ്റ് ചിത്രത്തിൽ ‘ചേട്ടന്‍ ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ’ എന്ന കിടിലൻ ചോദ്യവുമായി ശ്രീനിവാസനോട് പ്രേമാഭ്യര്‍ത്ഥന നടത്തുന്ന നടി ആളൂര്‍ എല്‍സിയെ ഈ സിനിമ കണ്ടവരാരും മറന്നുകാണില്ല. ട്രോളന്മാരും, നമ്മളും ജീവിതത്തിൽ പലപ്പോഴായി ഉപയോഗിക്കുന്ന ഡയലോഗിൽ ഒന്നാണിത്.മലയാളി ഓര്‍ത്തോര്‍ത്ത് ചിരിച്ച നടിയുടെ ഡയലോഗ് ഓര്‍മ്മയുള്ളവര്‍ക്കാര്‍ക്കും അന്ന് ആ വേഷം ഭംഗിയോടെ സ്ക്രീനിലെത്തിച്ച നടിയുടെ പേരറിയില്ലെന്നത് സത്യമാണ്.

പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, പൊന്മുട്ടയിടുന്ന താറാവ്, ഞാന്‍ ഗന്ധര്‍വ്വന്‍, നീലഗിരി, തുടങ്ങി വീണ്ടും പല ചിത്രങ്ങളിലും ഇവരഭിനയിച്ചു.എങ്കിലും മലയാളിക്ക് അത്രകണ്ടിവരങ്ങ് പരിചിതയല്ല. എന്നാൽ അപ്രതീക്ഷിതമായി ‘ക’ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് അന്ന് ആ ഹിറ്റ് ഡയലോഗിന് പിന്നിലെ നായികയെ കണ്ട് മുട്ടിയ കഥ പറയുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകന്‍.

ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അവസരം ചോദിച്ചു വന്ന മധ്യവയസ്‌കയോട് ഏതെങ്കിലും ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടോ എന്നു ചോദിച്ചപ്പോഴാണ് അണിയറപ്രവര്‍ത്തകര്‍ര്‍ക്ക് ആളെ മനസിലാകുന്നത്. ഒരു കാലത്ത് നിരവധി വേഷങ്ങള്‍ ചെയ്ത നടിയെ ഇന്ന് ആരും സിനിമയില്‍ വേഷങ്ങള്‍ ചെയ്യാന്‍ വിളിക്കുന്നില്ലെന്ന് ആളൂർ എൽസി പറയുന്നു. പുതിയതായി സിനിമകള്‍ ചെയ്യുന്നവര്‍ തന്നെ കൂടി പരിഗണിക്കണമെന്നാവശ്യപ്പെട്ടിരിക്കുകയാണ് നടി എല്‍സി. ഇവരെ നല്ല വേഷം നല്‍കി സഹായിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് വന്നതോടെയാണ് പഴയെ കാല നടി ഇന്നും ചാൻസ് തേടി നടപ്പാണെന്ന് പുറംലോകം അറിയുന്നത്.